Loading ...

Home Europe

ഈ വാരം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍

ലണ്ടന്‍: കഴിഞ്ഞ ദിവസം യുകെയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് മൂന്നു ഡിഗ്രിയായിരുന്നു. മിക്കയിടങ്ങളിലും താപനില താഴുകയും പരക്കെ മഴ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും à´ˆ വാരം തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സ്‌കോട്ട്‌ലന്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തെക്കന്‍ മേഖലകളില്‍ തണുത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം വടക്കന്‍ മേഖലകളില്‍ തെളിഞ്ഞ വരണ്ട കാലാവസ്ഥയായിരിക്കും. തെക്കു കിഴക്കന്‍ മേഖലയില്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തും. 

Related News