Loading ...

Home Europe

പ്രാ​ര്‍​ഥ​ന​യ്ക്കും സു​വി​ശേ​ഷ​പ്ര​സം​ഗ​ത്തി​നും മെ​ത്രാ​ന്‍​മാ​ര്‍ ഒ​ന്നാം സ്ഥാ​നം ന​ല്‍​ക​ണം : ഫ്രാ​ന്‍​സീ​സ് മാ​ര്‍​പാ​പ്പ

റോ​മാ: പ്രാ​ര്‍​ഥ​ന​യ്ക്കും സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ന്ന​ത്തി​നും മെ​ത്രാ​ന്‍​മാ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​ണ്ട​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വൈ​ദി​ക​രോ​ടും വി​ശ്വാ​സി​ക​ളോ​ടു​മൊ​പ്പം ആ​യി​രി​ക്കു​വാ​ന്‍ മെ​ത്രാ​ന്‍​മാ​ര്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും ഫ്രാ​ന്‍​സീ​സ് മാ​ര്‍​പാ​പ്പ പ​റ​ഞ്ഞു. 

ഇം​ഗ്ല​ണ്ട​ണ്ടി​ലെ 36 ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍​മാ​ര്‍ റോ​മി​ലേ​ക്ക് ന​ട​ത്തി​യ ആ​ദ് ലി​മി​നാ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്രോ​സി​ന്‍റെ പി​ന്‍​ഗാ​മി​യാ​യ ഫ്രാ​ന്‍​സീ​സ് മാ​ര്‍​പാ​പ്പാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച വേ​ള​യി​ലാ​ണ് മെ​ത്രാ​ന്‍​മാ​രോ​ട് മാ​ര്‍​പാ​പ്പ​യു​ടെ അ​ഭി​പ്രാ​യം. 2013 മാ​ര്‍​ച്ച്‌ മു​ത​ലു​ള്ള മാ​ര്‍​പാ​പ്പ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ജീ​വി​ത​ത്തി​ലും ശു​ശ്രൂ​ഷ​യി​ലും സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ഒ​രു ദി​വ​സം പോ​ലും ത​ന്‍റെ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​യെ​ന്നും അ​ദ്ദേ​ഹം മെ​ത്രാ​ന്‍​മാ​രോ​ട് പ​ങ്കു​വ​ച്ചു. .

സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ 30 വ​രെ ആ​യി​രു​ന്നു ആ​ദ് ലി​മി​നാ സ​ന്ദ​ര്‍​ശ​നം. വി. ​പ​ത്രോ​സി​ന്‍റ​യും പൗ​ലോ​സി​ന്‍റെ​യും ക​ബ​റി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു വി. ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ക​യും വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബി​ഷ​പ്പ്സ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് വെ​സ്റ്റ്മി​നി​സ്റ്റ​ര്‍ ആ​ര്‍​ച്ച​ബി​ഷ​പ്പ് കാ​ര്‍​ഡി​ന​ല്‍ വി​ന്‍​സെ​ന്‍റ് നി​ക്കോ​ള്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ത്തി​ക്കാ​നി​ലെ എ​ല്ലാ കാ​ര്യാ​ല​യ​ങ്ങ​ളും അ​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും മ​റ്റ് 35 മെ​ത്രാ​ന്‍​മാ​രോ​ടൊ​പ്പം ത​ന്‍റെ പ്ര​ഥ​മ ആ​ദ് ലി​മി​നാ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

റി​പ്പോ​ര്‍​ട്ട്: à´«à´¾. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് 

Related News