Loading ...

Home Australia/NZ

കേരളത്തിന് കൈതാങ്ങായി മലയാളീസ് ഓഫ് മെൽബൺ: ഒക്ടോബർ 5 ന് ‘ദി എവൈകനിംഗ്’ മെഗാ ഷോ ജോസ് എം ജോര്‍ജ്ജ് THURSDAY, SEPTEMBER 13, 2018

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയക്കെടുതിയിൽ പെട്ടു പോയവരെ ചേർത്ത് പിടിച്ചു കൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങൾ തിരികെയെത്തിക്കാൻ മെൽബണിലെ എല്ലാ മലയാളി സംഘടനകളും കൈകോർക്കുന്നു.മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, മെൽബൺ മലയാളി ഫെഡറേഷൻ, കെ എച്ച് എസ് എം, എസ് എൻ എൻ എം, തൂലിക, വിപഞ്ചിക, ഡാന്റിനോംഗ് ആർട്സ് ക്ലബ്, ഗ്രാന്മ, നവോദയ, ഓ ഐ സി സി, കേസി മലയാളി, ബെറിക്ക് അയൽക്കൂട്ടം, നാദം, എന്റെ കേരളം, പാൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയിൽ രൂപീകൃതമായ ‘മലയാളീസ് ഓഫ് മെൽബൺ (എം. ഓ. എം)’ എന്ന പേരിൽ ഒരു കുടക്കീഴിലാണ് ഇത് യാഥാർഥ്യമാകുന്നത്.

Related News