Loading ...

Home Europe

പേര് എന്‍എച്ച്എസ്: ജോലികള്‍ ചെയ്യുന്നത് സ്വകാര്യ മേഖലയും


ലണ്ടന്‍: എന്‍എച്ച്എസിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറങ്ങി. എന്‍എച്ച്എസില്‍ മൂന്നിലൊന്ന് കാല്‍മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളും സ്വകാര്യമേഖലയിലാണ് നടക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പ്രൊസിജിയറുകള്‍ വര്‍ഷം തോറും സ്വകാര്യ മേഖലയിലേക്ക് ഔട്ട് സോഴ്സ് ചെയ്യുകയാണ്. 20 ശതമാനം ഇടുപ്പ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളും പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരാണ് നിര്‍വഹിക്കുന്നത്. എല്ലാ വര്‍ഷവും പതിവ് ചെയ്യുന്ന ഓപ്പറേഷനുകളില്‍ നിരവധി എണ്ണം ഇന്റിപെന്റന്റ് സെക്ടറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുണ്ട്. 2012ലാണ് ഇവയുടെ എണ്ണം പെരുകാന്‍ തുടങ്ങിയിരുന്നത്. നിലവില്‍ പതിനായിരക്കണക്കിന് ട്രീറ്റ്മെന്റുകളാണ് ഇത്തരത്തില്‍ സ്വകാര്യ മേഖലയിലേക്ക് റഫര്‍ ചെയ്യപ്പെടുന്നത്.

എന്‍എച്ച്എസിന് വര്‍ധിച്ച് വരുന്ന ആവശ്യവും വെയ്റ്റിംഗ് ലിസ്റ്റുകള്‍ നീളുന്നതുമാണ് ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ എന്‍എച്ച്എസിനെ നിര്‍ബന്ധിപ്പിക്കുന്നതെന്നാണ് റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സര്‍ജറികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നത് എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ആദ്യ പടിയാണെന്നാണ് കാംപയിനര്‍മാര്‍ കടുത്ത മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ സ്വകാര്യമേഖലയിലേക്ക് ഒഴുകി പോകുന്ന പണമുണ്ടെങ്കില്‍ എന്‍എച്ച്എസിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഡോക്‌റ്റേര്‍സ് ഫോര്‍ ദി എന്‍എച്ച്എസ് എന്ന കാംപയിന്‍ ഗ്രൂപ്പിന്റെ വക്താവായ അലന്‍ താമന്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ വിധത്തില്‍ എന്‍എച്ച്എസിലെ നിര്‍ണായക സര്‍വിസുകള്‍ക്ക് ഫണ്ടില്ലെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ഈ വിധത്തില്‍ സ്വകാര്യ മേഖലയിലേക്ക് ട്രീറ്റ്മെന്റുകള്‍ റഫര്‍ ചെയ്യുന്നതിലൂടെ അതിനേക്കാള്‍ പണമാണ് മുടക്കുന്നതെന്നും ഇത് പരിഹാസ്യമാണെന്നും ഇത് എന്‍എച്ച്എസിനെ സ്വകാര്യ വല്‍ക്കരിക്കുന്നതിന്റെ തുടക്കമാണെന്നുമാണ് താമന്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ നികുതിദായകന്റെ പണമെടുത്ത് സ്വകാര്യ പ്രെവൈഡര്‍മാര്‍ക്ക് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് ലേബറിന്റെ ഷാഡോ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറിയായ ജോനാതന്‍ അഷ് വര്‍ത്ത് പ്രതികരിച്ചിരിക്കുന്നത്.

Related News