Loading ...

Home Europe

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ പാരിസില്‍ ഓണാഘോഷം: ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

പാരീസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ ഫ്രാന്‍സ് യുണിറ്റ് സെപ്റ്റംബര്‍ 16ന് (ഞായര്‍) പാരിസില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് താങ്ങാകാന്‍ ഒരുക്കുന്ന ഓണാഘോഷം ഓണസദ്യയോടും മറ്റു കലാപാരിപാടികളോടെയും ലളിതമായാണ് ആഘോഷിക്കുന്നത്. 

ഡബ്ല്യുഎംഎഫ് ഉപദേഷ്ടാവും യുഎന്‍ പരിസ്ഥിതി പ്രോഗാമില്‍ അത്യാഹിത ദുരന്ത ലഘൂകരണ വകുപ്പിന്‍റെ മേധാവിയായ ഡോ. മുരളി തുമ്മാരുകുടി ആഘോഷത്തില്‍ മുഖ്യാതിഥിയാകും.

ഓണാഘോഷം പാരിസില്‍ വേണമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്ന സംഘടന കേരളത്തെ സഹായിക്കാന്‍ ആവുന്നത് ചെയ്യാന്‍ ഓണാഘോഷത്തിലൂടെ തന്നെ ഒരു ശ്രമം നടത്താമെന്നു തീരുമാനിക്കുകയായിരുന്നു. ദുരന്തത്തിന്‍റെ ഭീകരത ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ കടന്നുപോകുന്നത് പുനര്‍നിര്‍മാണം എന്ന ബൃഹത്തായ അത്യന്തം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ്. à´ˆ സമയത്ത് കേരളത്തിനുവേണ്ടി സഹായഹസ്തം നീട്ടാന്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഓണാഘോഷത്തിലൂടെ ലഭിക്കുന്ന തുക കേരളത്തില്‍ നടത്തിവരുന്ന പുനരധിവാസ പാദ്ധതികളില്‍ നിക്ഷേപിക്കും. 

വിവരങ്ങള്‍ക്ക്: റാം 0670354161, കിരണ്‍ 0769682005, സുരേന്ദ്രന്‍ 0142099255, റിസര്‍വേഷന്‍സ്: wmffrance@gmail.com

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Related News