Loading ...

Home Europe

ജിസിഎസ്ഇ പരീക്ഷയില്‍ മികച്ച നേട്ടവുമായി മലയാളി

സ്റ്റീവനേജ്: യുകെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ മികച്ച നേട്ടവുമായി മലയാളിയായ സ്റ്റീവനേജിലെ റോഷ് ബെന്നിയും. മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ്, നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്.സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബിന്റെ ഓള്‍ റൗണ്ടറും ജോണ്‍ ഹെന്രി ന്യുമാന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമംഗവുമായ റോഷ്, കായിക മികവിനൊപ്പം ഠനത്തിലും കേമനാണെന്നു തെളിയിച്ചു. കലാ സാഹിത്യ രംഗത്തും നിറ സാന്നിദ്ധ്യമാണ് റോഷ്. വിവിധ സ്‌കൂളുകളിലെ കഴിവുള്ള കുട്ടികളുടെ കൃതികള്‍ തെരഞ്ഞെടുത്ത് തയാറാക്കുന്ന പ്രശസ്തമായ യംഗ് റൈറ്റേഴ്‌സ് ബുക്കില്‍ റോഷിന്റെ കവിതയും ചെറുകഥയും ഇടം നേടിയിട്ടുണ്ട്.

Related News