Loading ...

Home Europe

യുകെ മലയാളി പെണ്‍കുട്ടി ഐന്‍സ്റ്റീനെയും ഹാക്കിംഗിനെയും പിന്തള്ളി; ലിഡിയ സെബാസ്റ്റിയനെ വാഴ്ത്തി ഡെയിലി മെയില്‍

ലണ്ടന്‍ : യുകെയിലെ മലയാളികള്‍ക്ക് അഭിമാന നേട്ടവുമായി എസക്സിലെ മലയാളിയുടെ 12 കാരിയായ മകള്‍ ലിഡിയ സെബാസ്റ്റിയന്‍. ഐക്യു ടെസ്റ്റില്‍ 150 മിനിറ്റില്‍ 162 എന്ന മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി ലിഡിയ യുകെയിലെ ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. ഐക്യുവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹാക്കിംഗിനെയും പിന്തള്ളിയ പ്രതിഭ എന്ന നിലയ്ക്കാണ്‌ ഡെയിലി മെയില്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. ഈ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റെനും ഹാക്കിംഗിനും 160 മാര്‍ക്കിനപ്പുറം കിട്ടില്ല എന്നാണു വിദഗ്ധര്‍ പറഞ്ഞത്. സ്കൂള്‍ അവധിക്കാലത്താണ് ലിഡിയ മെന്‍സ ഐക്യു ടെസ്റ്റ്‌ സ്വന്തം പേരിലാക്കിയത്.വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന പരീക്ഷയാണ് മെന്‍സ. മല്‍സരത്തില്‍ ലഭിക്കാവുന്ന പരമാവധി സ്‌കോറായ 162 എന്ന നേട്ടം ലിഡിയ കൈവരിച്ചത് ശാസത്രലോകം അത്ഭുതത്തോടെയാണ് നോക്കികണ്ടത്. ബുദ്ധിശക്തിയില്‍ ഏറ്റവും പേരുകേട്ടവരാണ് ഐന്‍സ്റ്റീനും ഹോക്കിങ്സും. ഇവര്‍ രണ്ടു പേരുടെയും ഐക്യു സ്‌കോര്‍ ഈ കൊച്ചുമിടുക്കി മറികടക്കുകയായിരുന്നു.കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന യുകെ മലയാളി അരുണിന്റെയും (43) എറിക്കയുടെയും മകളാണ് ലിഡിയ. അരുണ്‍ പറയുന്നത് മകള്‍ ആറാം മാസം സംസാരിച്ചു തുടങ്ങിയെന്നും വൈകാതെ വായിക്കാന്‍ പഠിച്ചു എന്നുമാണ്. തങ്ങള്‍ മകളെ പഠനത്തിനായി സമ്മര്‍ദ്ദം ചെലുതാരില്ലെന്നും അദ്ദേഹം പറഞ്ഞു. മല്‍സരത്തില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് പ്രത്യേകം പരിശീലനമൊന്നും നല്‍കിയിരുന്നില്ലെന്ന് അരുണ്‍ പറഞ്ഞു. അവള്‍ ഞങ്ങളുടെ ഏകമകളാണ്. അതിനാല്‍ മറ്റൊരാളോടു സാമ്യപ്പെടുത്താനില്ലെന്നും അരുണ്‍ പറഞ്ഞു.കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈസ്‌കൂളിലെ ലിഡിയ നേരത്തെയും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമാണ്. എല്ലാവര്‍ക്കും ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളായ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയാണ് ലിഡിയയുടെ ഇഷ്ട വിഷയങ്ങള്‍.ഐക്യു മല്‍സരത്തില്‍ പങ്കെടുക്കാന്‍ ലിഡിയ തന്നെയാണ് നിര്‍ബന്ധിച്ചത്. ഇതോടെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. വായനയാണ് പ്രധാന ഹോബി. കുഞ്ഞുനാളിള്‍ തന്നെ ഒട്ടുമിക്ക പുസ്തകങ്ങളും ലിഡിയ വായിക്കുകമായിരുന്നു. കണക്കിള്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സ്കൂളില്‍ നിന്നെത്തിയാല്‍ അരമണിക്കൂറിനകം എല്ലാ ഹോംവര്‍ക്കും തീര്‍ക്കുന്ന ശീലമായിരുന്നു ലിഡിയക്ക്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ നിന്നു മാത്രം 20,000 കുട്ടികളാണ് അപേക്ഷിച്ചിരുന്നത്.അരുണ്‍ കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറാണ്. അമ്മ എറിക്ക ബാര്‍ക്ലെയ്‌സ് ബാങ്ക് ജീവനക്കാരിയുമാണ്.

 

Related News