Loading ...

Home Europe

കേരളത്തില്‍ മാത്രമല്ല, യുകെയിലെ പച്ചക്കറികളും ഭീകരന്‍ തന്നെ

ലണ്ടന്‍: കേരളത്തിലെ പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് വളരെ കൂടുതലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍ മാത്രമല്ല, ഇങ്ങ് യുകെയിലും ഇതു തന്നെയാണ് അവസ്ഥയെന്ന് റിപ്പോര്‍ട്ട്. ഇവിടെ ഫ്രോസണ്‍ പച്ചക്കറികളില്‍ മാരകമായ ബാക്ടീരിയ ബാധയെന്ന് മുന്നറിയിപ്പ്. ലിസ്റ്റീരിയ മോണോസൈറ്റോജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയകള്‍ ബാധിച്ച പച്ചക്കറി യുകെയില്‍ എത്തിയിട്ടുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 9 പേരുടെ മരണത്തിന് കാരണമായ ലിസ്റ്റീരിയോസിസ് എന്ന അപൂര്‍വ രോഗത്തിന് ഈ ബാക്ടീരിയകള്‍ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും ഈ രോഗം മാരകമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഫ്രോസണ്‍ സ്വീറ്റ്കോണിലാണ് ഈ ബാക്ടീരിയ കാണാന്‍ സാധ്യതയേറെയുള്ളത്.

Related News