Loading ...

Home Europe

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരത്വം നേടുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ വര്‍ധന

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാകുമെന്ന് ഉറപ്പായതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം നേടുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2017 ല്‍ 12,994 യുകെ പൗരന്മാരാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരത്വം നേടിയത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ പതിനേഴു രാജ്യങ്ങളിലും ഇവര്‍ അപേക്ഷ സമര്‍പ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ല്‍ 5025 പേരും 2015 ല്‍ 1800 പേരുമാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം തേടി പോയത്. ഏറ്റവുമധികം ആളുകള്‍ അപേക്ഷിക്കുന്നത് ജര്‍മന്‍ പൗരത്വത്തിനാണ്. 2017 ല്‍ 7493 പേരാണ് അപേക്ഷിച്ചത്. 2015 ല്‍ ഇത് 594 പേരായിരുന്നു. 

Related News