Loading ...

Home Europe

കുട്ടികളുടെ പൊണ്ണത്തടി കുറക്കാൻ ഒരുങ്ങി സര്‍ക്കാര്‍:സ്വീറ്റ്‌സുകളും ഫാറ്റി സ്‌നാക്കുകളും നിരോധിക്കാന്‍ നീക്കം

ലണ്ടന്‍: രാജ്യത്തെ പുതുതലമുറ പൊണ്ണത്തടിയുടെ പിടിയിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനെത്തുടര്‍ന്ന് ഇവരുടെ പൊണ്ണത്തടി കുറയ്ക്കാന്‍ പദ്ധതികള്‍ തയാറാക്കി ലണ്ടൺ സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. 

സൂപ്പര്‍മാര്‍ക്കറ്റ് ചെക്കൗട്ടുകളില്‍ വിതരണം ചെയ്യുന്ന സ്വീറ്റ്സുകളുും ഫാറ്റി സ്നാക്കുകളും നിരോധിക്കാനാണ് ഇപ്പോള്‍ ആലോചന. യുകെയില്‍ 11 വയസുള്ള മൂന്നിലൊന്ന് കുട്ടികളും പൊണ്ണത്തിയുള്ളവരോ അമിതഭാരമുള്ളവരോ ആണ്. പുതിയ നീക്കത്തിലൂടെ സ്റ്റോറുകള്‍, ഇന്റസ്ട്രി, പരസ്യങ്ങള്‍ തുടങ്ങിയവയില്‍ ഇതുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. അതായത് കടുത്ത ഫാറ്റ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ഉള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണേര്‍പ്പെടുത്തുന്നത്. ദരിദ്ര മേഖലകളിലെ കുട്ടികള്‍ കൂടുതല്‍ അമിത ഭാരമുള്ളവരായി മാറുന്ന വിരോധാഭാസവും ഈ പദ്ധതിയുടെ ഭാഗമായി നീരീക്ഷിക്കപ്പെടും.

2030 ഓടെ ഇംഗ്ലണ്ടിലെ കുട്ടികളിലെ പൊണ്ണത്തടി ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നീക്കം. ടിവി, ഓണ്‍ലൈന്‍ എന്നിവയില്‍ വരുന്ന ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതിന് പുറമെ റസ്റ്റോറന്റ് മെനുകളില്‍ കലോറി ലേബലിങ്ങും നിര്‍ബന്ധമാക്കാന്‍ നീക്കമുണ്ട്. പുതിയ പദ്ധതിയനുസരിച്ച് എല്ലാ പ്രൈമറി സ്‌കൂളിലും കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷ്യക്രമം തയ്യാറാക്കുന്നതിനും ശ്രമം ത്വരിതപ്പെടുത്തും. ഇതിന് പുറമെ അവരെ മിനിമം നേരമെങ്കിലും വ്യായാമം ചെയ്യിപ്പിക്കാനും നീക്കമുണ്ട്. ചുരുങ്ങിയത 60 മിനുറ്റെങ്കിലും ദിവസത്തില്‍ ചെയ്യിക്കാനാണ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ ഈ വര്‍ഷം അവസാനം ആരംഭിക്കുന്നതായിരിക്കും. ഉയര്‍ന്ന അളവില്‍ കഫീന്‍, അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതായിരിക്കും.

പുതിയ നീക്കത്തിലൂടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ ശക്തി ലഭിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറയുന്നത്. പുതിയ നീക്കത്തെ വിവിധ തുറകളിലുള്ളവര്‍ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റിന്റെ അപ്ഡേറ്റഡ് ചൈല്‍ഡ്ഹുഡ് ഒബിസിറ്റി പ്ലാനിന്റെ ഭാഗമായിട്ടാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത് . രണ്ട് വര്‍ഷം മുമ്പ് ഈ പ്ലാന്‍ മുന്നോട്ട് വയ്ക്കപ്പെട്ടപ്പോള്‍ ഇത് വളരെ ദുര്‍ബലമാണെന്ന വിമര്‍ശനം ശക്തമായിരുന്നു.

 0 0 0 

Related News