Loading ...

Home Europe

കഞ്ചാവ് ഉപയോഗം കാനഡ നിയമാനുസൃതമാക്കി

ടൊറന്റോ: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം നിമാനുസൃതമാക്കുന്ന ബില്ലിന് കാനഡ പാര്‍ലമെന്റിന്റെ ഉപരി സഭ (സെനറ്റ്) അനുമതി നല്‍കി. ആഘോഷ വേളകളില്‍ ഇവയുടെ ഉപയോഗം നിമാനുസൃതമാക്കുന്ന ബില്ലിന് അനുകൂലമായി 52 പേരും എതിര്‍ത്ത് 29 പേരും വോട്ടുചെയ്തു. ഇതോടെ കഞ്ചാവ് ഉപയോഗം നിമാനുസൃതമാക്കിയ ഏഴാമത്തെ രാഷ്ട്രമായി കാനഡ മാറി.

കഞ്ചാവ് ഉല്‍പാദനം ഫെഡറല്‍ സര്‍ക്കാരിനു നിയന്ത്രിക്കാമെങ്കിലും വിപണനം സംബന്ധിച്ച്‌ ഓരോ പ്രവിശ്യയ്ക്കും നഗരത്തിനും തീരുമാനമെടുക്കാനാവും. ആല്‍ബര്‍ട്ടോ പ്രോവിന്‍സില്‍ 200 കടകളില്‍ മാത്രമേ ഇതു ലഭിക്കൂ.

ഒന്റാറിയോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 40 കടകളിലേ ലഭിക്കൂ. ന്യൂഫൗണ്ട്‌ലാന്‍ഡിലും ലാബ്രഡോറിലും ലോബ്ലോസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

Related News