Loading ...

Home Europe

ബ്രിട്ടനിലെ പ്രധാനമന്ത്രിയും ഇന്ധന വില കുത്തനെ കൂട്ടി: പെട്രോള്‍ - 126.62 പെന്‍സ്, ഡീസല്‍ - 129.41 പെന്‍സ്

യുകെയിലും സ്ഥിതി വ്യത്യസ്തമല്ല. വാഹന ഉടമകളുടെ പോക്കറ്റ് കാലിയാക്കി ഇവിടെയും എണ്ണവില കുതിച്ചുയരുന്നു. നിലവില്‍ മൂന്നരവര്‍ഷത്തെ ഉയര്‍ച്ചയിലാണ് വില. പെട്രോള്‍ - ഡീസല്‍ വില ലിറ്ററിന് 140 പെന്‍സില്‍ കൂടും എന്നാണു പ്രവചനം.

നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 126.62 പെന്‍സും ഡീസല്‍ വില ലിറ്ററിന് 129.41പെന്‍സും ആണ്. രണ്ടാഴ്ചക്കകം ഇത് യഥാക്രമം 128.5പെന്‍സും 131.5പെന്‍സും ആകാമെന്നാണ് പ്രവചനം. 2014 നുശേഷമുള്ള ഉയര്‍ന്നവിലയാണ് ഇപ്പോഴത്തേത്. ഒപെക് ഉല്‍പ്പാദനം നിയന്ത്രിച്ചതും ഇറാന്‍ വിഷയവുമാണ് എണ്ണ വില കുതിയ്ക്കാന്‍ കാരണം.


ഡ്രൈവര്‍മാര്‍ ആവശ്യത്തിന് മാത്രം വാഹനം ഉപയോഗിക്കുന്നതിന് വേണ്ടി ഇന്ധന ഡ്യൂട്ടി കുറയ്ക്കാന്‍ ഉള്ള പദ്ധതിയ്ക്ക് എ എ ഒരുങ്ങുകയാണ്. എഎ ബോസ് എഡ്മണ്ട് കിംഗാണ് ഈ പദ്ധതിയ്ക്ക് പിന്നില്‍. വര്‍ഷത്തില്‍ 3000 മൈലിന് മുകളില്‍ ഓടുന്ന ഓരോ മൈലിനും മോട്ടോറിസ്റ്റുകളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കാനാണ് ആലോചന. ഇതുവഴി ലഭിക്കുന്ന വരുമാനം ഇന്ധന ഡ്യൂട്ടി കുറയ്ക്കാന്‍ ഉപയോഗിക്കാം. അഞ്ച് വര്‍ഷം കൊണ്ട് 76 പെന്‍സില്‍ നിന്നും 56 പെന്‍സായി ലിറ്ററിന് തുക കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് പെട്രോളിനും, ഡീസലിനും ഈടാക്കുന്ന രാജ്യമാണ് യുകെയെന്ന് കിംഗ് വ്യക്തമാക്കി.

Related News