Loading ...

Home Europe

കാർഡിഫിൽ നിന്ന് ജിസിഎസ്ഇക്ക് ഉന്നത വിജയം നേടി ലിന്റാ മേരി സജി

കാർഡിഫ് ∙ ഈ വർഷത്തെ ജിസിഎസ്ഇ പരീക്ഷയിൽ കാർഡിഫിലുളള പെനാർത്ത് സ്റ്റാൻവെൽ സ്കൂളിൽ നിന്ന് 11 എ സ്റ്റാർ, 2 എ അഡീഷണൽ മാത്സിൽ ഡിസ്റ്റിംഗ്ഷൻ നേടിയ ലിന്റാ മേരി സജി (Linda Mary Saji) ജോഗ്രാഫി, ഹിസ്റ്ററി, കംമ്പ്യൂട്ടർ സയൻസ്, റിലീജിയസ് സ്റ്റഡി, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, വെൽഷ് മാത്സ്, ഫ്രഞ്ച് ഐടി എന്നീ വിഷയങ്ങളിൽ എ സ്റ്റാറും ഇംഗ്ലീഷ് ലിറ്ററേച്ചർ ഇംഗ്ലീഷ് ലാംങുവേജ് എന്നിവയിൽ എയും നേടിയ ലിന്റാ മേരി സജി ക്നാനായ യാക്കോബാ സഭയിലെ കാർഡിഫ് മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ക്നാനായ ഇടവകയുടെ വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്തിന്റെയും ബെറ്റി സജിയുടെയും മകളാണ്. ഏക സഹോദരി മഹിമ സജി നാലാം ക്ലാസിൽ പഠിക്കുന്നു. ഈ വിജയത്തിന്റെ പിന്നിൽ ദൈവ കൃപയാണെന്ന് വിശ്വാസിക്കുന്നു. മുടക്കം കൂടാതെ എല്ലാ വി. കുർബാനയിലും സംബന്ധിക്കുന്ന ലിന്റാ എല്ലാ അനുഗ്രഹത്തിനും ദൈവത്തിന് നന്ദി പറയുന്നു.

വാർത്ത∙ സജി ഏബ്രഹാം

Related News