Loading ...

Home Europe

കര്‍ദ്ദിനാള്‍ മാര്‍ ക്ളീമീസ് കാതോലിക്കാ ബാവാ ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലി അര്‍പ്പിക്കുന്നു by ജോസ് കുമ്പിളുവേലില്‍

ഫ്രാങ്ക്ഫര്‍ട്ട്∙മലങ്കര കത്തോലിക്കാ സഭയുടെ തലവനും അത്യുന്നത കര്‍ദ്ദിനാളുമായ മോറോന്‍ മോര്‍ ബസേലിയോസ് ക്ളീമീസ് കതോലിക്കാ ബാവാ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിക്കുന്നു.ഓഗസ്റ്റ് 30 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹെമിലെ തിരുഹൃദയ ദേവാലയത്തില്‍ (എക്കന്‍ഹൈമര്‍ ലാന്റ് സ്ട്രാസെ 324, 60435 ഫ്രാങ്ക്ഫര്‍ട്ട്) നടക്കുന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ ക്ളീമീസ് തിരുമേനി മുഖ്യകാര്‍മ്മികനായിരിയ്ക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും. ദിവ്യബലിയില്‍ സംബന്ധിയ്ക്കുന്നതിനും കര്‍ദ്ദിനാളുമായി കൂടിക്കാണുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ജര്‍മനിയിലെ മലങ്കര സഭാ കമ്മറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്:ഫാ.സന്തോഷ് തോമസ് കോയിക്കല്‍(മലങ്കരസഭാ ചാപ്ളെയിന്‍) 0176 80383083/069 95196592,ജോര്‍ജ് മുണ്ടേത്ത്(സെക്രട്ടറി) 06198 5877990, കോശി തോട്ടത്തില്‍(ട്രഷറാര്‍) 06109 739832.

Related News