Loading ...

Home Europe

മാര്‍ സ്രാമ്ബിക്കല്‍ ഏപ്രില്‍ 30 മുതല്‍ നോട്ടിംഗ്ഹാമില്‍

ബോസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ ഭവനങ്ങള്‍ വെഞ്ചരിച്ച്‌ പ്രാര്‍ഥിക്കുകയും വിശ്വാസികളെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ.ഫാ. ഫാന്‍സ്വാ പത്തില്‍ മെത്രാനെ അനുഗമിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ബോസ്റ്റണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ മാര്‍ സ്രാമ്ബിക്കല്‍ മുഖ്യകാര്‍മികനായി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.à´«à´¾. ബിജു കുന്നയ്ക്കാട്ട്, റവ.à´«à´¾. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കിഴക്കരക്കാട്ട് രാജു -ഷൈനി ദമ്ബതികളുടെ മകളായ ജെറോം, ഹന്ന എന്നിവര്‍ സ്രാമ്ബിക്കല്‍ പിതാവില്‍ നിന്നു ആദ്യകുര്‍ബാനയും, സ്ഥൈര്യലേപനവും സ്വീകരിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. 

ഫാ. ബിജു കന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമന്‍സ് ഫോറം അംഗങ്ങള്‍, ഗായകസംഘം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 à´¤à´¿à´™àµà´•à´³à´¾à´´àµà´š മുതല്‍ വെള്ളിയാഴ്ച വരെ (ഏപ്രില്‍ 30 - മെയ് 5) മാര്‍ സ്രാമ്ബിക്കല്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ ഇടയ സന്ദര്‍ശനം നടത്തും. കമ്യൂണിറ്റിയുടെ വിവിധ വാര്‍ഡുകളിലുള്ള ഭവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ വെഞ്ചരിക്കുകയും വിശ്വാസികളെ നേരില്‍ കാണുകയും ചെയ്യും. മെയ് അഞ്ചാംതീയതി ശനിയാവ്ച രാവിലെ പത്തിന് നോട്ടിംഗ് ഹാം, ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ പിതാവിനു സ്വീകരണം നല്‍കും.

തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന മെത്രാന്‍ വചന സന്ദേശം നല്‍കുകയും വി. കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ വിവിധ സംഘടനകളുമായി സംസാരിക്കും. റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമന്‍സ് ഫോറം ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ്, ഗായകസംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പള്ളിയുടെ വിലാസം: St. Pauls Roman Catholic Church, Lenton Boulevard, NG7 2BY, Northingham

Related News