Loading ...

Home Europe

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെന്നായ ശല്യം രൂക്ഷം, കൊന്നൊടുക്കാന്‍ തീരുമാനം

അംഗസംഖ്യ നിയന്ത്രണത്തിനായി ചെന്നായ്ക്കളെ കൊന്നൊടുക്കാനുള്ള ഉദ്യമത്തില്‍ സ്വീഡനോട് പങ്കുചേര്‍ന്ന് നോര്‍വേയും ഫിന്‍ലാന്‍ഡും.ഈ ക്രൂര കൃത്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് പരിസ്ഥിതി സ്‌നേഹികള്‍. നോര്‍വേ അവരുടെ 60 ശതമാനം വരുന്ന ചെന്നായ്ക്കളെയും ഇതിനോടകം കൊന്നൊടുക്കി കഴിഞ്ഞു. രാജ്യത്തെ പ്രത്യുത്പാദന ജോഡികളെ പരമാവധി മൂന്നായി ചുരുക്കിയപ്പോള്‍ സ്വീഡനിലും ഫിന്‍ലാന്‍ഡിലും ഇത് ആറ് ജോഡികളായി ചുരുക്കപ്പെട്ടു. ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് എതിരാണ് നടപടിയെന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ചെന്നായ്ക്കള്‍ വേട്ടയാടപ്പെടുന്നതെന്ന് മൃഗസ്‌നേഹികള്‍ പറയുന്നത്. “നോര്‍വേയിലെ മൃഗ പരിപാലന സംവിധാനങ്ങള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. ചില ആളുകള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ അവര്‍ ചെന്നായ്ക്കളെ വേട്ടയാടുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വര്‍ഗത്തിന്റെ എണ്ണത്തെ പരിമിതപ്പെടുത്തുന്നത് തീര്‍ത്തും നീതിനിഷേധമാണ്”, മൃഗ സംരക്ഷണ സംഘടനയിലെ അംഗമായ സിരി മാര്‍ട്ടിന്‍സെന്‍ പ്രതികരിച്ചു.

Related News