Loading ...

Home Europe

യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റ്​ ഡേ​വി​ഡ്​ സ​സ്സോ​ലി അ​ന്ത​രി​ച്ചു

ബ്ര​സ​ല്‍​സ്​: യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റും ഇ​റ്റാ​ലി​യ​ന്‍ രാ​ഷ്​​ട്രീ​യ​ക്കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന ഡേ​വി​ഡ്​ സ​​സ്സോ​ലി (65) അ​ന്ത​രി​ച്ചു.

സെ​പ്​​റ്റം​ബ​റി​ല്‍ ന്യു​മോ​ണി​യ ബാ​ധി​ച്ച​തു​മു​ത​ല്‍ മോ​ശം ആ​രോ​ഗ്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ശ​രീ​ര​ത്തി‍ന്‍റെ പ്ര​തി​രോ​ധ ശേ​ഷി ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന്​ ഡി​സം​ബ​ര്‍ 26 മു​ത​ല്‍ ഇ​റ്റ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.2019ലാ​ണ്​ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റ്​ പ​ദ​മേ​റ്റ​ത്. അ​ഞ്ചു​വ​ര്‍​ഷ കാ​ലാ​വ​ധി​യു​ള്ള പാ​ര്‍​ല​മെ​ന്‍റി‍െന്‍റ ആ​ദ്യ പ​കു​തി വ​രെ​യാ​ണ്​ സ​സ്സോ​ലി​യു​ടെ കാ​ലാ​വ​ധി. പു​തി​യ പ്ര​സി​ഡ​ന്‍റ്​ മാ​ള്‍​ട്ട​യി​ല്‍​നി​ന്നു​ള്ള റോ​ബ​ര്‍​​ട്ട മെ​റ്റ്​​സോ​ള അ​ടു​ത്ത​യാ​ഴ്ച ചു​മ​ത​ല​യേ​ല്‍​ക്കാ​നി​രി​ക്കെ​യാ​ണ്​ സി​സ്സോ​ലി​യു​ടെ മ​ര​ണം. 1985ല്‍ ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​ക്കം കു​റി​ച്ച സ​സ്സോ​ലി ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കെ, രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നാ​യി 2009ല്‍ ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2009ല്‍​ ​െ​ഡ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം, 2014ല്‍ ​ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ പ​ദ​വും വ​ഹി​ച്ചു. അ​ല​സാ​ന്ദ്ര വി​റ്റോ​റി​നി​യാ​ണ്​ ഭാ​ര്യ. ലി​വി​യ, ഗ്വി​ലി​യോ എ​ന്നി​വ​ര്‍ മ​ക്ക​ള്‍. സ​സ്സോ​ലി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രാ​ഗി, ഇ.​യു ക​മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ ഉ​ര്‍​സു​ല വോ​ന്‍ ഡെ​ര്‍ ലി​യെ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​നു​ശോ​ചി​ച്ചു.

Related News