Loading ...

Home celebrity

'പേടിച്ചിട്ടില്ല, പേടിപ്പിക്കാനുമാകില്ല'

എ​​ഴു​​ത്ത്​ സ​​ര്‍​​ഗാ​​ത്​​​മ​​ക ആ​​വി​​ഷ്​​​കാ​​രം മാ​​ത്ര​​മ​​ല്ല, പ്ര​​തി​​രോ​​ധ​​വും​കൂ​​ടി​യാ​ണ്. സ​​മൂ​​ഹ​​ത്തി​​ലെ കൊ​​ള്ള​​രു​​താ​​യ്​​​മ​​ക​​ള്‍​​ക്കെ​​തി​​രെ തൂ​​ലി​​ക പ​​ട​​വാ​​ളാ​​ക്കി​​യ​​വ​​രു​​ടെ ഇൗ​​റ്റി​​ല്ല​​മാ​​യി​​രു​​ന്നു ന​​മ്മു​​ടെ നാ​​ട്. അ​​വ​​രു​​ടെ കൂ​​ട്ട​​ത്തി​​ലാ​​ണ്​ കു​​രീ​​പ്പു​​ഴ ശ്രീ​​കു​​മാ​​റും. ​വെ​​റു​​മൊ​​രു ക​​വി​​യ​​ല്ല അ​​ദ്ദേ​​ഹം. ഒ​​രു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കാ​​ത്ത, അ​​ന്ധ​വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും അ​​നാ​​ചാ​​ര​​ങ്ങ​​ളെ​​യും ശ​​ക്​​​ത​​മാ​​യി എ​​തി​​ര്‍​​ക്കു​​ന്ന പ​​ച്ച മ​​നു​​ഷ്യ​​നാ​​ണ്. എ​​തി​​ര്‍​​ക്കു​​ന്ന​​വ​​രെ ഭ​​യ​​പ്പെ​​ടു​​ത്തി ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ്​ സം​​ഘ​്​​പ​​രി​​വാ​​ര​​ത്തി​െ​​ന്‍​​റ അ​​ജ​​ണ്ട. അ​​തി​െ​​ന്‍​​റ ഏ​​റ്റ​​വും ഒ​ടു​വി​ല​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്​ കൊ​​ല്ല​​​ത്ത്​ കു​​രീ​​പ്പു​​ഴ​​ക്കെ​​തി​​രെ ന​​ട​​ന്ന സം​​ഭ​​വം. അ​​തേക്കു​റി​​ച്ച്‌​ അ​​ദ്ദേ​​ഹം പ്ര​​തി​​ക​​രി​​ക്കു​​ന്നു. 

എ​​ന്താ​​യി​​രു​​ന്നു അ​​ന്ന്​ കൊ​​ല്ല​​ത്ത്​ സം​​ഭ​​വി​​ച്ച​​ത്​? 
കൊ​​ല്ലം ജി​​ല്ല​​യി​​ലെ കോ​​ട്ടു​​ക്ക​​ല്‍ ഗ്രാ​​മ​​ത്തി​​​ല്‍ കൈ​​ര​​ളി വാ​​യ​​ന​​ശാ​​ല​​യു​​ടെ 50ാം വാ​​ര്‍​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ ഞാ​​നാ​​യി​​രു​​ന്നു ഉ​​ദ്​​​ഘാ​​ട​​ക​​ന്‍. പൊ​​തു മൈ​​താ​​ന​​ങ്ങ​​ള്‍ കൈ​​യേ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന കാ​​ല​​മാ​​ണി​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യും6+ അ​​ന്ന​​ത്തെ എ​െ​​ന്‍​​റ പ്ര​​സം​​ഗ​​വും അ​​തേ​​ക്കു​റി​​ച്ചാ​​യി​​രു​​ന്നു. ജാ​​തി​​മ​​തി​​ല്‍ ​െക​​ട്ടി​​ത്തി​​രി​​ച്ച വ​​ട​​യ​​മ്ബാ​​ടി മൈ​​താ​​ന​​ത്തെ​ക്കു​റി​​ച്ച്‌. ആ​​ശം​​സ പ്ര​​സം​​ഗ​​ങ്ങ​​ളും ക​​ഴി​​ഞ്ഞ്​ നൂ​​റോ​​ളം കു​​ട്ടി​​ക​​ള്‍​​ക്ക്​ സ​​മ്മാ​​ന​​ദാ​​നം ന​​ട​​ത്തു​​ന്ന ച​​ട​​ങ്ങി​​നു ശേ​​ഷ​​മാ​​ണ്​​ ഞാ​​ന്‍ വേ​​ദി വി​​ട്ട​​ത്. കാ​​റി​​ലേ​​ക്കു ക​​യ​​റാ​​ന്‍ തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ ഒ​​രു​​സം​​ഘം എ​​ന്നെ ത​​ട​​ഞ്ഞു. കാ​​ര്‍ മു​​ന്നോ​െ​​ട്ട​​ടു​​ക്കാ​​ന്‍ സ​​മ്മ​​തി​​ക്കാ​​തെ ഡി​​ക്കി​​യി​​ലും ബോ​​ണ​​റ്റി​​ലും ഇ​​ടി​​ച്ചു. കേ​​ട്ടാ​​ല​​റ​​ക്കു​​ന്ന അ​​സ​​ഭ്യ​​വാ​​ക്കു​​ക​​ള്‍ പ​​റ​​ഞ്ഞു. ഇ​​നി​​യീ ഭാ​​ഗ​​ത്ത്​ ക​​ണ്ടു​​പോ​​ക​​രു​​തെ​​ന്ന്​ ഭീ​​ഷ​​ണി​​മു​​ഴ​​ക്കി. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ എ​​നി​​ക്ക്​ ചു​​റ്റും പ്ര​​തി​​രോ​​ധ​​വ​​ല​​യം തീ​​ര്‍​​ത്ത​​തി​​നാ​​ല്‍ ഭാ​​ഗ്യ​​ത്തി​​ന്​ ദേ​​ഹോ​​പ​​ദ്ര​​വം ഏ​​റ്റി​​ല്ല. ഒ​​രു​​വി​​ധ​​ത്തി​​ലാ​​ണ്​ അ​​വ​​രു​​ടെ പി​​ടി​​യി​​ല്‍​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഞാ​​ന്‍ പേ​​ടി​​​ച്ചി​െ​​ട്ടാ​​ന്നു​​മി​​ല്ല. പേ​ടി​ക്കു​ക​യു​മി​ല്ല. ഇ​​പ്പോ​​​ഴും പ​​ഴ​​യ​​തു​പോ​​ലെ​ത്ത​ന്നെ ജീ​​വി​​ക്കു​​ന്നു. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ തു​​ട​​രും.

വ​​ട​​യ​​മ്ബാ​​ടി മൈ​​താ​​ന​​ത്തി​​ലെ ജാ​​തി​​മ​​തി​​ലി​​നെ​ക്കു​റി​​ച്ച്‌​ പ​​റ​​യാ​​മോ? 
എ​​ത്ര​​യോ വ​​ര്‍​​ഷം മു​​മ്ബ്​ ന​​മ്മ​​ള്‍ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന്​ തു​​ട​​ച്ചു​​നീ​​ക്കി​​യ ജാ​​തി​​വൈ​​കൃ​​ത​​മാ​​ണ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത്. ദ​​ലി​​തു​​ക​​ള്‍​​ക്ക്​ പ്ര​​വേ​​ശ​​നം വി​​ല​​ക്കി​​ക്കൊ​​ണ്ട്​ സ​​വ​​ര്‍​​ണ​​ര്‍ മ​​തി​​ല്‍ കെ​​ട്ടി​​ത്തി​​രി​​ച്ചി​​രി​​ക്ക​​യാ​​ണ്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​​ട​​യ​​മ്ബാ​​ടി മൈ​​താ​​നം. ഒ​​രേ​​ക്ക​​റോ​​ളം വ​​രു​​ന്ന ഭൂ​​മി​​യാ​​ണ​​ത്. വെ​​റും മ​​തി​​ല​​ല്ല, ജാ​​തി​​മ​​തി​​ലാ​​ണ​​ത്. ക്ഷേ​​ത്ര​​ത്തി​െ​​ന്‍​​റ പേ​​രി​​ലാ​​ണ്​​ അ​​വ​​ര​​ത്​ കൈ​​യേ​​റി​​യ​​ത്. പൊ​​തു​​സ്​​​ഥ​​ല​​ങ്ങ​​ളി​​ലെ​​ങ്കി​​ലും അ​​തി​​രു​​ക​​ളി​​ല്ലാ​​താ​​ക​​ണം. പൊ​​തു​​സ്​​​ഥ​​ലം കൊ​​ട്ടി​​യ​​ട​​ച്ചു​​കൊ​​ണ്ട​​ല്ല​​ല്ലോ ശ​​ക്​​​തി തെ​​ളി​​യി​​ക്കേ​​ണ്ട​​ത്. അ​​താ​​ണ്​ ഞാ​​ന​​ന്ന്​ പ്ര​​സം​​ഗ​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ച്ച​​ത്. അ​​വ​​രു​​ടെ ദൈ​​വ​​ങ്ങ​​ളെ ആ​​ക്ഷേ​​പി​​ച്ചു​​വെ​​ന്നാ​​യി​​രു​​ന്നു ആ​രോ​പ​ണം.

പൊലീസില്‍ പരാതി നല്‍കിയല്ലോ? കേരളം ഒന്നടങ്കം പ്രതിഷേധിച്ചല്ലോ? 
ആ ​​സം​​ഭ​​വ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ ന​​ട​​ന്നു. സാം​​സ്​​​കാ​​രി​​ക ലോ​​കം ഒ​​പ്പം നി​​ന്നു. എ​​നി​​ക്കെ​​തി​​രെ ന​​ട​​ന്ന​​ത്​ ആ​​സൂ​​ത്രി​​ത​​മാ​​യ ആ​​ക്ര​​മ​​ണ​​മാ​​ണ്. പ്ര​​തി​​ക​​രി​​ക്കു​​ന്ന എ​​ഴു​​ത്തു​​കാ​​രെ​​യും സി​​നി​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​രെ​​യും ചി​​ത്ര​​കാ​​ര​​ന്മാ​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​ന്ന​​താ​​ണ്​ അ​​വ​​രു​​ടെ രീ​​തി. അ​​ത്​ അ​​നു​​വ​​ദി​​ച്ചു​​കൂ​​ടാ. വി​​ഖ്യാ​​ത ചി​​ത്ര​​കാ​​ര​​ന്‍ എം.​​എ​​ഫ്. ഹു​​സൈ​​ന്​ സം​​ഭ​​വി​​ച്ച​​തി​​ന്​ നാം ​​സാ​​ക്ഷി​​യ​​ല്ലേ. സ​​ര​​സ്വ​​തി​ ദേ​​വി​​യെ നി​​ന്ദി​​ക്കു​​ന്ന ചി​​ത്രം വ​​ര​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച്‌​ അ​​വ​​ര്‍ ഹു​​സൈ​​നെ വി​​ടാ​​തെ പി​​ന്തു​​ട​​ര്‍​​ന്നു. ഒ​​ടു​​വി​​ല്‍ മാ​​തൃ​​രാ​​ജ്യം വി​​ട്ട്​ മ​​റ്റൊ​​രി​​ട​​ത്ത്​ അ​​ഭ​​യം ​തേ​​ടേ​​ണ്ടി വ​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്. പൗ​​ര​​ത്വം ന​​ഷ്​​​ട​​പ്പെ​​ട്ടു. ഇ​​ന്ത്യ​​ക്കു മ​​ഹാ​​നാ​​യ ഒ​​രു ക​​ലാ​​കാ​​ര​​നെ ന​​ഷ്​​​ട​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു സം​​ഘ​്​​പ​​രി​​വാ​​ര​ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍. പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി. ആ​​റു​പേ​​രെ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു. കോ​​ട​​തി അ​​വ​​രെ വി​​ട്ട​​യ​​ക്കു​​ക​​യും ചെ​​യ്​​​തു. ഇ​​പ്പോ​​ള്‍ എ​​നി​​ക്കെ​​തി​​രെ പ​​രാ​​തി ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്​ എ​​ന്നാ​​ണ​​റി​​യു​​ന്ന​​ത്. എ​​തി​​ര്‍​​ക്കു​​ന്ന​​വ​​രെ ഏ​​തു വി​​ധേ​​ന​​യും ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന​​താ​​ണ്​ അ​​വ​​രു​​ടെ രാ​​ഷ്​​​ട്രീ​​യം. ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള നൈ​​തി​​ക​​ത​​യും അ​​വ​​ര്‍​​ക്കി​​ല്ല.

മ​​തം സ​​മൂ​​ഹ​​ത്തി​​ല്‍ ആ​​ഴ​​ത്തി​​ല്‍ വേ​​രൂ​​ന്നി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. എ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കാ​​മ​​ത്​? 
ജാ​​തീ​​യ​​ത​​യു​​ടെ അ​​തി​​ര്‍​​വ​​ര​​മ്ബു​​ക​​ള്‍ ന​​മു​​ക്കി​​ട​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, അ​​തി​​നി​​ട​​യി​​ലും കേ​​ര​​ളം മ​​തേ​​ത​​ര​​മാ​​യി​​രു​​ന്നു​​വെ​​ന്ന​​തി​​ന്​ ഒ​​രു​​പാ​​ട്​ തെ​​ളി​​വു​​ക​​ള്‍ ന​​മു​​ക്ക്​ മു​​ന്നി​​ലു​​ണ്ട്. മ​​ത​​ത്തി​​ന​​തീ​​ത​​മാ​​യ സ്​​​നേ​​ഹം വ​​ള​​ര്‍​​ന്നു​വ​​ര​​ണം ഇ​​വി​​ടെ. ശ​​ബ​​രി​​മ​​ല​​യി​​ലെ അ​​യ്യ​​പ്പ​​ന്‍ വി​​ള​​ക്കി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്‌​ ശാ​​സ്​​​താം​​പാ​​ട്ട്​ അ​​വ​​ത​​രി​​പ്പി​​ക്കാ​​റു​​ണ്ട്. അ​​തി​െ​​ന്‍​​റ താ​​ളം മാ​​പ്പി​​ള​​പ്പാ​​ട്ടി​െന്‍​​റ ഇൗ​​ണ​​ത്തി​​ല്‍​നി​​ന്നാ​​ണ്...​​അ​​തു​​പോ​​ലെ ​ മാ​​പ്പി​​ള രാ​​മാ​​യ​​ണം വി​​ളി​​ച്ചോ​​തു​​ന്ന​​തും മ​​തേ​​ത​​ര​​ത്വ​​ത്തി​​​​െന്‍റ സ​​ന്ദേ​​ശം​ത​​ന്നെ. 

''പ​​ണ്ട് താ​​ടി​​ക്കാ​​ര​​നൗ​​ലി പാ​​ടി വ​​ന്നൊ​​രു 
പാ​​ട്ട് ക​​ണ്ട​​ത​​ല്ലേ ഞ​​മ്മ​​ളീ ലാ​​മാ​​യ​​ണം ക​​ത​​പാ​​ട്ട്
ക​​ര്‍​​ക്കി​​ട​​കം കാ​​ത്തു​​കാ​​ത്തു കു​​ത്തി​​രി​​ക്കും പാ​​ട്ട്'' 


ഇ​​ങ്ങ​​നെ​​യാ​​ണ​​തി​െ​​ന്‍​​റ വ​​രി​​ക​​ള്‍....​​മ​​ല​​ബാ​​ര്‍ മു​​സ്​​​ലിം​​ക​​ളു​​ടെ ഇ​​ട​​യി​​ല്‍ പ്ര​​ച​​രി​​ക്കു​​ന്ന പ​​ദാ​​വ​​ലി​​ക​​ളും ശൈ​​ലി​​യു​​മാ​​ണ​​തി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​തി​​നെ​​തി​​രെ​​യൊ​​ന്നും അ​​ക്കാ​​ല​​ത്ത്​ ആ​​രും പ്ര​​തി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ല. കാ​​ര​​ണം, മ​​തേ​​ത​​ര​​ത്വ​​മാ​​യി​​രു​​ന്നു ന​മ്മു​​ടെ മു​​ദ്ര. ആ ​​കാ​​ലം തി​​രി​​ച്ചു​പി​​ടി​​ക്കു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്. കേ​​ര​​ളം ഭ്രാ​​ന്താ​​ല​​യ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മം ത​​ട​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഇ​​പ്പോ​​ഴു​യ​​ര്‍​​ന്നു വ​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ നി​​ല​​ക്ക​​രു​​ത്. മ​​ത​​ത്തി​െ​​ന്‍​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ ന​​മ്മു​​ടെ നാ​​ട്ടി​​ല്‍ ഇ​​പ്പോ​​ള്‍ ഉ​​യ​​ര്‍​​ന്നു വ​​രു​​ന്ന രാ​​ഷ്​​ട്രീ​​യ​ പാ​​ര്‍​​ട്ടി​​ക​​ള്‍. മ​​ത​​വി​​രോ​​ധം വ​​ള​​ര്‍​​ത്തി​​യെ​​ടു​​ത്താ​​ണ്​ ബി​.​ജെ.​​പി വോ​​ട്ടു​​ക​​ള്‍ പി​​ടി​​ക്കു​​ന്ന​​ത്. മു​​സ്​​​ലിം​​ക​​ളെ​​യും ഹി​​ന്ദു​​ക്ക​​ളെ​യും ഭി​​ന്നി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ്. അ​​തു​​പോ​​ലെ സ​​വ​​ര്‍​​ണ​​രും ദ​​ലി​​ത​​രും ത​​മ്മി​​ല്‍ അ​​ന്ത​​രം വ​​ര്‍​​ധി​​പ്പി​​ക്കു​​ക​​യാ​​ണ്. ജാ​​തീ​​യ​​മാ​​യി മ​നു​ഷ്യ​രെ ഭി​ന്നി​​പ്പി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണി​​തെ​​ന്ന്​ തി​​രി​​ച്ച​​റി​​യ​​ണം.

കുരീപ്പുഴ പ്രശസ്തനായെന്നും അദ്ദേഹത്തി​​​െന്‍റ പുസ്തകങ്ങള്‍ ഇനി എളുപ്പം വിറ്റഴിയുമെന്നുമാണല്ലോ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്? 
അ​വ​രൊ​ക്കെ ഇ​​പ്പോ​​ഴാ​​ണ്​ എ​െ​​ന്‍​​റ പേ​​ര്​ കേ​​ള്‍​​ക്കു​​ന്ന​​തെ​​ന്നു തോ​​ന്നു​​ന്നു. ഒ​​രു​​പാ​​ട്​ കാ​​ല​​മാ​​യി സാം​​സ്​​​കാ​​രി​​ക കേ​​ര​​ള​​ത്തി​െ​​ന്‍​​റ ഭാ​​ഗ​​മാ​​ണ്​ ഞാ​​ന്‍. അ​​മ്മ മ​​ല​​യാ​​ള​​വും ജെ​​സി​​യും പോ​​ലു​​ള്ള എ​​ത്ര​​യോ ക​​വി​​ത​​ക​​ള്‍ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. കി​​ണ​​റ്റി​​ലെ ത​​വ​​ള​​ക​​ളെ​പ്പോ​ലു​​ള്ള​​വ​​രാ​​ണ്​ ഇ​​ത്ത​​രം പ്ര​​സ്​​​താ​​വ​​ന​​ക​​ള്‍ ഇ​​റ​​ക്കു​​ന്ന​​ത്. അ​​വ​​ര്‍​​ക്ക്​ ക​​വി​​ത​​യെ​ക്കു​റി​​ച്ച​​റി​​യി​​ല്ല; ക​​വി​​ക​​ളെ​​യും. അ​​തൊ​​ക്കെ അ​​ങ്ങ​​നെ ക​​ണ്ടാ​​ല്‍ മ​​തി.

Related News