Loading ...

Home Europe

കോവിഡ് തരംഗം വീണ്ടും യൂറോപ്പില്‍ ആഞ്ഞടിക്കുന്നു

ഫ്രാന്‍സില്‍, കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകളാണ്.കോവിഡ് ഒന്നാം തരംഗത്തില്‍ പോലും ഇത്ര രൂക്ഷമായി പടര്‍ന്നു പിടിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേസുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. നഗരത്തില്‍ മാത്രം നൂറ് പേരില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു. തിരിച്ചറിയപ്പെടുന്ന പോസിറ്റീവ് കേസുകളില്‍ അധികവും ഒമൈക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ടതാണെന്നും ഫ്രഞ്ച് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മാത്രം ആയിരം പേരിലധികം ഫ്രാന്‍സില്‍ മരിച്ചു കഴിഞ്ഞു. ഇതോടെ, ഇതു വരെ കോവിഡ് മഹാമാരി മൂലം ഫ്രാന്‍സില്‍ മരണമടഞ്ഞവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരമായി.

Related News