Loading ...

Home Australia/NZ

ഓക് ലാന്‍ഡില്‍ “ഓണോല്‍സവം 15” ഓഗസ്റ്റ്‌ 22ന്

ഓക് ലാൻഡ്∙ ഓക് ലാന്‍ഡ്‌ മലയാളി സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം“ഓണോല്‍സവം 15” ആഗസ്റ്റ്‌ 22ന് മഹാത്മാഗാന്ധി സെന്ററില്‍ (145, ന്യൂ നോര്‍ത്ത് റോഡ്‌, ഈഡന്‍ ടെറസ്) നടത്തപ്പെടും. പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ എതിനിക് അഫയേഴ്സ് മിനിസ്റ്റര്‍ പെസെറ്റ സാം , പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് ആൻഡ്രൂ ലിറ്റില്‍, ഫില്‍ ടൈഫോര്‍ഡ് MP കണ്‍വൽജിത് സിംഗ് ബക്ഷി MP തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.പകല്‍ പൂരം, പുലികളി, നാടകം, സെല്‍ഫി വിത് മാവേലി തുടങ്ങിയവ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ ആയിരിക്കും. സമാജത്തിന്‍റെ വാര്‍ഷിക പ്രസിദ്ധീകരണമായ “ദര്‍പ്പണ”ത്തിന്റെ പ്രകാശനം അന്നേ ദിവസം നടത്തപ്പെടും. കേരള തനിമയും പുതുമയും നിറഞ്ഞ വെവിധ്യമാര്‍ന്ന കലാവിരുന്നിലേക്കും, ഓണസദ്യയിലേക്കും ഓക് ലാന്‍ഡിലെ എല്ലാ മലയാളി കുടുംബങ്ങളേയും വിദ്യാര്‍ത്ഥി സുഹൃത്തുക്കളെയും സമാജം കമ്മിറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. 1200 ഓളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കമ്മറ്റി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - +64 0210413060 - സമാജം സെക്രട്ടറിവാർത്ത∙ജോസഫ് ജോർജ്

Related News