Loading ...

Home Europe

ബ്രിട്ടനിലെ സ്‌ഫോടനം; ഭീകരാക്രമണമെന്നു പോലീസ്

ലി​​​വ​​​ര്‍പൂ​​​ള്‍: ബ്രി​​​ട്ട​​​നി​​​ലെ ലി​​​വ​​​ര്‍പൂ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​നം ഭീ​​​ക​​​രാ​​​ക്ര​​​മണ​​​മെ​​​ന്നു പോ​​​ലീ​​​സ്.
ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​ത്തി​​​നു​​​സ​​​മീ​​​പം ഞായറാഴ്ച രാവിലെ ഒ​​​രു ടാ​​​ക്സി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 11 മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ ആ​​​ളെ വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ട്ടി​​​യി​​​ട്ട​​​ശേ​​​ഷം ഡ്രൈ​​​വ​​​ര്‍ ഡേ​​​വി​​​ഡ് പെ​​​റി ര​​​ക്ഷ​​​പ്പെടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡ്രൈ​​​വ​​​റു​​​ടെ ധീ​​​ര​​​ത​​​യെ ലി​​​വ​​​ര്‍​​​പൂ​​​ള്‍ മേ​​​യ​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണി​​​പ്പോ​​​ള്‍‌.

സം​​​ഭ​​​വ​​​ത്തി​​​ല്‍ നാ​​​ലു​​​പേ​​​രെ ഇ​​​തി​​​ന​​​കം അ​​​റ​​​സ്റ്റ്ചെ​​​യ്തു. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ടാ​​​ക്സി​​​യില്‍ ക​​​യ​​​റി​​​യ​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ പോ​​​ലീ​​​സി​​​ന്‍റെ ത​​​ല​​​വ​​​ന്‍ റ​​​സ് ജാ​​​ക്സ​​​ണ്‍ പ​​​റ​​​ഞ്ഞു. സ്ഫോ​ട​ന​ത്തി​നു​ള്ള ശ്ര​മം എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ആ​​​ശു​​​പ​​​ത്രി ക​​​വാ​​​ട​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ഉ​​​ട​​​ന്‍ പ്ര​​​ദേ​​​ശ​​​മാ​​​കെ പു​​​ക​​​പ​​​ട​​​ല​​​ങ്ങ​​​ള്‍​​​കൊ​​​ണ്ടു മൂ​​​ടി.

സ​മീ​പ​ത്തെ ലി​വ​ര്‍​പൂ​ള്‍ ക​ത്തീ​ഡ്ര​ലി​ല്‍ നടന്ന, യു​ദ്ധ​ത്തി​ല്‍ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ക്കു​ന്ന പ​രി​പാ​ടി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​ക്ര​​​മി എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് സം​​​ശ​​​യം.

Related News