Loading ...

Home Europe

കൊവിഡ് പടരുന്നു; യൂറോപ്പില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ അവതാളത്തില്‍

കൊവിഡ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും ഭീതി പടര്‍ത്തുന്നു. സമ്ബൂര്‍ണ വാക്സിനേഷന്‍ കഴിഞ്ഞ രാജ്യങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

ഇതിനൊപ്പം രോഗം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവില്‍.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ അവതാളത്തിലാക്കിയേക്കുമെന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഭയക്കുന്നു. രോഗവ്യാപനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കഴിഞ്ഞ ഏഴു ദിവസത്തെ കൊവിഡ് മരണങ്ങളുടെ പകുതിയിലധികവും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജര്‍മ്മനി, ഓസ്ട്രിയ, ഇറ്റലി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ജര്‍മ്മനിയില്‍ ദിവസം അമ്ബതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്നതിനാല്‍ ജര്‍മ്മനിയും ഓസ്ട്രിയയും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News