Loading ...

Home Europe

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി; കള്ളന് സിസിടിവിയില് കുടുങ്ങി

പ്രദര്‍ശനത്തിനായി ബാറില്‍ വെച്ചിരുന്ന ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍ നിന്ന് മോഷണം പോയി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹാഗനിലെ ഒരു ആഡംബര ബാറില്‍ വെച്ചാണ് ഈ വോഡ്ക മോഷണം പോയത്. എട്ട് കോടി രൂപയ്ക്ക് മുകളിലാണ് ഇവയുടെ വിപണിയിലെ വില്‍പ്പന മൂല്യം.

സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ഈ വോഡ്കയുടെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഒരു ഗരുഡന്റെ ആകൃതി ഉറപ്പിച്ച് വെച്ചിട്ടുള്ള അടപ്പില്‍ നിരവധി വജ്രങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ ഒരു മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ വോഡ്ക ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഡെന്‍മാര്‍ക്കിലെ ബാര്‍ ഉടമ വാടകയ്ക്ക് വാങ്ങിയത്.

വില കൂടിയ മദ്യങ്ങള്‍ തന്റെ ബാറില്‍ പ്രദര്‍ശനത്തിനായി ശേഖരിച്ചു വെക്കുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഒരു ടിവി ഷോയ്ക്കും ഇയാള്‍ ഈ മനോഹരമായ കുപ്പി പ്രദര്‍ശനത്തിനായി വാടകയ്ക്ക് നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്‍ ബാറിനകത്ത് നിന്ന് സ്വര്‍ണ്ണ കുപ്പി എടുത്ത് കടന്ന് കളയുന്നത് വ്യക്തമാണെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിന്റേജ് കാറിന്റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. മദ്യകുപ്പി ഇന്‍ഷുര്‍ ചെയ്തിരുന്നില്ല.

Related News