Loading ...

Home parenting

17 വര്ഷ്ത്തിന് ശേഷം അമ്മയ്‌ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വിമാനത്തിലൊരു സര്പ്രൈ സ് ഒരുക്കി മകന്‍

കുടുംബാംഗങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്നത് ഇന്ന് ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ ആഘോഷദിവസങ്ങളിലാണ്. ഇത്തരം കൂടിച്ചേരലുകള്‍ മനോഹരമാക്കാനാണ് ഏവരും ശ്രമിക്കുന്നത്. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമവും ഇതിലൂടെ നടത്തുന്നുണ്ട്. പ്രായമായ മാതാപിതാക്കള്‍ മക്കളെ കാത്തിരിക്കുന്ന ദിവസങ്ങള്‍ കൂടിയാണ് ഇത്തരം ആഘോഷവേളകള്‍. തന്റെ മാതാപിതാക്കള്‍ക്കൊപ്പം 17 വര്‍ഷത്തിന് ശേഷം ക്രിസ്മസ് ആഘോഷിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ ഒരു പൈലറ്റ് അവര്‍ക്ക് കരുതി വെച്ച സര്‍പ്രൈസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  വൈറലാവുന്നത്.

ഫിലിപ്പൈന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായ ജോണ്‍ പോളോയാണ് തന്റെ മാതാപിതാക്കള്‍ക്ക് വ്യത്യസ്ഥമായ ഒരു ക്രിസ്മസ് സര്‍പ്രൈസ് നല്‍കിയത്.
   ജോണിന്റെ പിതാവിന്റെ മരണത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ച മാതാവ് പുതിയ ഭര്‍ത്താവിനൊപ്പം ബര്‍മുഡ എന്ന രാജ്യത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി തന്റെ മാതാവുമൊത്ത് ക്രിസ്മസ് ആഘോഷിക്കാന്‍ à´ˆ യുവാവിന് സാധിച്ചിരുന്നില്ല. ഇത്തവണ മാതാപിതാക്കള്‍ ക്രിസ്മസ് അവധി വേളയില്‍ ഫിലിെൈപ്പന്‍സില്‍ വരുന്നുണ്ടെന്നറിഞ്ഞ ജോണ്‍ ഇവര്‍ക്കായി ഒരു സര്‍പ്രൈസ് കരുതി. ഇവര്‍ വരുന്ന വിമാനത്തിലെ സെക്കന്റ് ഓഫീസറായി ഡ്യൂട്ടിയ്ക്ക് കയറി. വിമാനം പുറപ്പെട്ടതിന് ശേഷം ഒരു പൂച്ചെണ്ടുമായി ജോണ്‍ ഇവരുടെ അടുത്തേക്ക് പോയി. അപ്രതീക്ഷിതമായി മകനെ വിമാനത്തില്‍ വെച്ച് കണ്ട അമ്മ അതിശയിച്ച് പോയി. സന്തോഷം കൊണ്ടവര്‍ക്ക് സംസാരിക്കാന്‍ പറ്റാതെയായി. എന്റെ മകന്‍ എന്റെ മകന്‍ എന്ന് വിളിച്ച് കരയാന്‍ തുടങ്ങി അവര്‍. പിന്നീട് മകനെ കെട്ടിപിടിച്ച് കരഞ്ഞു. ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു പിന്നീട് à´† വിമാനം സാക്ഷ്യം വഹിച്ചത്.

Related News