Loading ...

Home parenting

കുട്ടിയ്ക്കും നല്‍കണം, ചിക്കന്‍, കാരണം....

കുട്ടിയ്ക്കും നല്‍കണം, ചിക്കന്‍, കാരണം.... ചിക്കന്‍ പൊതുവേ നമുക്ക് ഇഷ്ടമുള്ള ഭക്ഷണ വസ്തുവാണ്. കറി വച്ചും വറുത്തും മററു വിഭവങ്ങളുമായും എല്ലാം ഇതു കഴിയ്ക്കാം. ചിക്കന് ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമാണ്. ഇത് ആരോഗ്യകരമായ രീതിയില്‍ പാചകം ചെയ്തു കഴിച്ചാലേ ലഭിയ്ക്കുവെന്നു മാത്രം. കുട്ടികള്‍ക്കു ചിക്കന്‍ നല്‍കുന്നത് ആരോഗ്യകരമാണോ എന്നു പൊതുവേ പലര്‍ക്കും സംശയമുണ്ടാകും. എന്നു മുതലാണ് കുട്ടികള്‍ക്ക് ഇത് നല്‍കാവുന്നതെന്നും ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോയെന്നുമെല്ലാം സംശയങ്ങള്‍ വരുന്നതു സ്വാഭാവികമാണ്. ചിക്കന്‍ കുട്ടികള്‍ക്കു നല്‍കാം എന്നു തന്നെ വേണം, പറയാന്‍. 6 മാസം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഇത് കുറേശെ നല്ലപോലെ വേവിച്ചു നല്‍കാം. എന്നാല്‍ അധികം മസാലയോ എരിവോ കലര്‍ത്തി കൊടുക്കരുതെന്നു മാത്രം. ചിക്കന്‍ കുട്ടികള്‍ക്കു നല്‍കുന്നത് ഇവരുടെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

കുട്ടികളുടെ മസിലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികളുടെ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷണമാണ് ചിക്കന്‍. കാരണം പ്രോട്ടീന്‍ സമ്പുഷ്ടമാണെന്നതു കൊണ്ടു തന്നെ. വളരുന്ന കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഏറെ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് ചിക്കന്‍.

ശരീരത്തിലെ ആര്‍ബിസി കൗണ്ടു കൂട്ടാന്‍ ശരീരത്തിലെ ആര്‍ബിസി കൗണ്ടു കൂട്ടാന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ചിക്കന്‍. കുട്ടികളില്‍ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴിയാണിത്. ഇതിലെ പൊട്ടാസ്യം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കുട്ടികള്‍ക്കു കൂടുതല്‍ ഊര്‍ജം നല്‍കും.

എല്ലിന്റെ ആരോഗ്യത്തിന് ഫോസ്ഫറസ്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ചിക്കന്‍. എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്, കുട്ടികളുടെ വളര്‍ച്ച എന്നു പറയുന്നതില്‍ എല്ലിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. എല്ലു വളരുന്നതിന് അനുസരിച്ചാണ് കുട്ടികള്‍ ഉയരം വയ്ക്കുക. എല്ലിന്റെ ബലവും പ്രധാനം. ഇതിനുള്ള നല്ലൊരു വഴിയാണ് ചിക്കന്‍ നല്‍കുന്നത്.

കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം പൊതുവേ ദുര്‍ബലമാണ്. ഇതാണ് കുട്ടികളില്‍ അടിക്കടി അസുഖങ്ങള്‍ വരാനുളള കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചിക്കന്‍. ഇതിലെ സിങ്ക്, മഗ്നീഷ്യം, സെലേനിയം എന്നിവയെല്ലാം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കുട്ടികളിലെ അസുഖങ്ങള്‍ തടയുന്നതിന് സഹായിക്കുന്ന ഭക്ഷണമാണിത്. ഇതിലെ വൈറ്റമിന്‍ സിയും രോഗപ്രതിരോധ ശേഷി നല്‍കുന്നു.


തലച്ചോറിന്റെ വികാസത്തിന് ഇതില്‍ വൈറ്റമിന്‍ എ, ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിന് ഏറെ നല്ലതാണ്. ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്. കുട്ടികള്‍ക്ക് ഏകാഗ്രതതയും ശ്രദ്ധയുമെല്ലാം നല്‍കാന്‍ ഏറെ ഉത്തമം.

കുട്ടികള്‍ക്ക് ആറു മാസം കഴിയുമ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ആറു മാസം കഴിയുമ്പോള്‍ മുതല്‍ ചിക്കന്‍ നല്‍കിത്തുടങ്ങാം. ഇതു നല്ലപോലെ വേവിച്ച് മിക്‌സിയില്‍ അരച്ചെടുത്ത് ഒന്നോ രണ്ടോ ടീസ്പൂണ്‍ വീതം നല്‍കിത്തുടങ്ങുക. അധികം നല്‍കരുത്. പിന്നീട് കുറേശെ അളവു വര്‍ദ്ധിപ്പിയ്ക്കാം. എന്നാല്‍ അധികം നല്‍കാതിരിയ്ക്കുകയെന്നതു പ്രധാനം. കാരണം കുട്ടികളിലെ ദഹന ശേഷി കുറവാണെന്നതു കൊണ്ടു തന്നെ.

കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ഇത് നല്‍കിത്തുടങ്ങുമ്പോള്‍ അലര്‍ജി പ്രശ്‌നങ്ങളുണ്ടോയെന്നും ശ്രദ്ധിയ്ക്കുക. കാരണം ചിലര്‍ക്ക് ഇത് അലര്‍ജിയുണ്ടാക്കും. മുഖത്തും കഴുത്തിലും കണ്‍പോളകളിലും തൊണ്ടയിലും മൂക്കിലുമെല്ലാം വീര്‍മത അനുഭവപ്പെടുക, വയറ്റില്‍ വേദന, ചര്‍മത്തില്‍ പാടുകള്‍, തളര്‍ച്ച എന്നിവയെല്ലാം തന്നെ ചിക്കന്‍ കഴിച്ച ശേഷം വരുന്നുവെങ്കില്‍ അലര്‍ജിയാകാം, കാരണം.

ചിക്കനില്‍ ചിക്കനില്‍ മസാലകളോ ഉപ്പോ ഒന്നും ചേര്‍ത്തു നല്‍കരുത്. ഇവയെല്ലാം മുതിര്‍ന്ന ശേഷം നല്‍കുക. നല്ല ചിക്കന്‍, കഴിവതും ഫ്രഷ്, ഓര്‍ഗാനിക് ചിക്കന്‍ വേണം, വാങ്ങുവാന്‍. പഴക്കമുള്ള ചിക്കന്‍ ഉപയോഗിയ്ക്കരുത്. ഇതു നല്ലപോലെ വേവിച്ചു വേണം, ഉപയോഗിയ്ക്കുവാനും. ഇതിനു മുന്‍പായി നല്ലപോലെ കഴുകുകയും വേണം.


കഴിയ്ക്കുവാന്‍ ചില കുട്ടികള്‍ക്ക ഇതു കഴിയ്ക്കുവാന്‍ മടിയുണ്ടാകും. ഇത് വേവിച്ച് ആപ്പിള്‍ പോലെയുള്ളവയും ചേര്‍ത്ത് അടിച്ച് ജ്യൂസാക്കിയോ മററു ഭക്ഷണങ്ങള്‍ക്കൊപ്പമോ നല്‍കാം.

Related News