Loading ...

Home parenting

യു​എ​സ് സൈ​നി​ക​രെ വ​ധി​ക്കാ​ന്‍ റ​ഷ്യ താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍​ക്കു സ​ഹാ​യം ന​ല്‍​കി

വാ​ഷിം​ഗ്ട​ണ്‍: താ​ലി​ബാ​ന്‍ ബ​ന്ധ​മു​ള്ള ഭീ​ക​ര​ര്‍​ക്ക് അ​ഫ്ഗാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ യു​എ​സ് സൈ​നി​ക​രെ കൊ​ല്ലാ​ന്‍ റ​ഷ്യ സ​ഹാ​യം ഒ​രു​ക്കി​ന​ല്‍​കി​യെ​ന്നു റി​പ്പോ​ര്‍​ട്ട്. ന്യു​യോ​ര്‍​ക്ക് ടൈം​സാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ര്‍​ട്ടു പു​റ​ത്തു​വി​ട്ട​ത്.

യൂ​റോ​പ്പി​ല്‍ ന​ട​ന്ന നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി റ​ഷ്യ​ന്‍ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍​സി​നു പ​ങ്കു​ണ്ടെ​ന്നും വി​ജ​യ​ക​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു സ​മ്മാ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും യു​എ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​സ്ലാ​മി​ക് ഭീ​ക​ര​രി​ല്‍ ചി​ല​ര്‍ ഇ​ത്ത​ര​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യെ​ടു​ത്തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. റി​പ്പോ​ര്‍​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​ന്‍ വൈ​റ്റ്ഹൗ​സും സി​ഐ​എ​യും ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഓ​ഫീ​സും വി​സ​മ്മ​തി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​നോ​ട് ഏ​തു വി​ധ​ത്ത​ലാ​ണ് ട്രം​പ് പ്ര​തി​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം 20 അ​മേ​രി​ക്ക​ക്കാ​രാ​ണ് വി​ദേ​ശ​മ​ണ്ണി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ല്‍ എ​ത്ര​യെ​ണ്ണ​മാ​ണ് സം​ശ​യ​നി​ല​ഴ​ലി​ല്‍ ഉ​ള്ള​തെ​ന്നു വ്യ​ക്ത​മ​ല്ല.

Related News