Loading ...

Home Europe

രാജ്യത്തെ യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിന്‍ നിര്‍ബന്ധം; ഉത്തരവുമായി കാനഡ

ഒട്ടാവ: കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കാനേഡിയന്‍ ഭരണകൂടം. പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഭരണകൂടത്തിനു കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഒക്ടോബര്‍ 29ന് മുന്‍പ് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതെ ഓഫീസുകളില്‍ ജോലിക്ക് എത്തുന്ന ആളുകളുടെ ശമ്ബളം കുറയ്‌ക്കുകയും വരുന്ന ദിനം അവധിയായി കണക്കാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനങ്ങളിലും, ട്രെയിനുകളിലും, കപ്പലുകളിലും യാത്ര ചെയ്യുന്ന പന്ത്രണ്ട് വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാണ്. ഒക്ടോബര്‍ അവസാന വാരത്തിനു മുന്‍പ് ഇവര്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അര്‍ഹരായ 88 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ, അര്‍ഹരായ 82 ശതമാനം ആളുകള്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Related News