Loading ...

Home Europe

ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം

ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയത്. കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ച്‌ 6 മാസം തികഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാവുന്നതാണ്. വളരെ കുറവ് പ്രതിരോധ ശേഷിയുള്ളവര്‍ക്ക് രണ്ടാം ഡോസെടുത്ത് 28 ദിവസം പൂര്‍ത്തിയാകുമ്ബോള്‍ ഫൈസര്‍ വാക്‌സിനോ മഡോണ വാക്‌സിനോ എടുക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഇതിനോടകം നിരവധി രാജ്യങ്ങളില്‍ ഫൈസറിന്റെ ബൂസ്റ്റര്‍ ഷോട്ട് കുത്തിവെയ്പ്പ് ആരംഭിച്ചിട്ടുണ്ട്.

Related News