Loading ...

Home Europe

സ്കൂളുകള്‍ തുറന്നതിനു പിന്നാലെ ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍:സ്കൂളുകള്‍ തുറന്നതിനു പിന്നാലെ ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷന്‍ വ്യാപകമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പിന്നീട് സെപ്തംബര്‍ 25ന് അവസാനിച്ച ആഴ്ചയിലാണ് കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയത്. കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ പകര്‍ച്ചവ്യാധി വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വര്‍ധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സെക്കണ്ടറി സ്‌കൂള്‍ കുട്ടികളില്‍ നിലവില്‍ 4.58 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ല്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആവുന്നു. തൊട്ടുമുന്‍പുള്ള ആഴ്ച 2.81 ശതമാനമായിരുന്നു രോഗസ്ഥിരീകരണ നിരക്ക്.

Related News