Loading ...

Home Australia/NZ

ഓസ്‌ട്രേലിയയിലെ സുപ്രീം കോടതി ജഡ്ജിയാവാന്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍

കാന്‍ബറ: സിഡ്‌നിയിലെ പ്രമുഖ അഭിഭാഷകനായ ഹമന്റ് ധന്‍ജി എസ് സിയെ ന്യൂ സൗത്ത് വെയ്ല്‍സ് ( എന്‍ എസ് ഡബ്ല്യൂ) സുപ്രീം കോടതി ജഡ്ജിയായി പ്രഖ്യാപിച്ചു. 1990ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച ധന്‍ജി എന്‍ എസ് ഡബ്ല്യൂ സുപ്രീം കോടതി ബെഞ്ചില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരനായി മാറും. ക്രിമിനല്‍ നിയമ വശങ്ങളില്‍ പ്രാവീണ്യം നേടി മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിലൂടെ ഓസ്‌ട്രേലിയന്‍ നിയമനിര്‍മാണ മേഖലയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് സ്പീക്ക്മാന്‍ പറഞ്ഞു. ഹൈക്കോടതിയിലെ നിരവധി സുപ്രധാന കേസുകളില്‍ അദ്ദേഹം സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. ഏകദേശം 350ഓളം ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്. ജസ്റ്റിസ് റോബര്‍ട്ട് ബീച്ച്‌-ജോണ്‍സിന് പകരമായി സെപ്റ്റംബര്‍ 20-ന് ചുമതലയേല്‍ക്കുന്ന ധന്‍ജി, സുപ്രീം കോടതിയിലെ പൊതു നിയമ വിഭാഗത്തിലെ ചീഫ് ജഡ്ജിയായിരുന്നു.

Related News