Loading ...

Home Australia/NZ

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി ഓസ്‌ട്രേലിയ;അടുത്ത മാസത്തോടെ വാക്സിനേഷന്‍ തുടങ്ങും

മെല്‍ബണ്‍ : 12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന് മാത്രമാണ് ഓസ്‌ട്രേലിയയില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനാണ് (ATAGI) ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ശുപാര്‍ശ ചെയ്തത്. 12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാസ് വാക്‌സിനേഷന്‍ ഹബ്ബുകളില്‍ ഉടന്‍ വാക്‌സിനേഷന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. സെപ്റ്റംബര്‍ 13 ഓടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Related News