Loading ...

Home celebrity

പത്ത് ആൺമക്കൾക്ക് തുല്യം ഒരു പെൺകുട്ടി: ബിഗ് ബി

പത്ത്പത്ത് ആൺകുട്ടികൾക്ക് തുല്യമാണ് ഒരു പെൺകുട്ടിയെന്ന്  ബോളിവുഡ്  താരം അമിതാഭ് ബച്ചൻ. ഐക്യരാഷ്ട്ര സംഘടനയിൽ പെൺകുട്ടികളുടെ അംബാസഡറായ ബച്ചൻ തന്റെ എല്ലാ ആരാധകർക്കും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും  'ഡോട്ടേഴ്സ് വീക്ക്" ആശംസകൾ നേർന്നു. 

നിങ്ങൾ നിങ്ങളുടെ മകളെ 'ബേട്ടാ" എന്ന് വിളിക്കും എന്നാൽ ഒരിക്കലും മകനെ 'ബേട്ടി" എന്ന് വിളിക്കാറില്ല. അതിനാൽ തന്നെ പെൺമക്കൾ എല്ലായ്പ്പോഴും സ്പെഷ്യലാണ്. നിങ്ങളുടെ കൊച്ച് മകൾ കുറച്ച് കാലമേ നിങ്ങളുടെ കൈ പിടിക്കൂ എന്നാൽ ഒരായുഷ്കാലം മുഴുവൻ നിങ്ങളുടെ ഹൃദയം കവരും.  പെൺമക്കളെന്നാൽ ടെൻഷന് തുല്യമല്ലെന്നും ഇന്നത്തെ ലോകത്തിൽ ഒരു പെൺകുട്ടി പത്ത് ആൺകുട്ടിക്ക് തുല്യമാണെന്നുമാണ് ബിഗ് ബി ട്വീറ്റ് ചെയ്തത്.

ഇത് പെൺകുട്ടികളുടെ ആഴ്ചയാണ് 'ഡോട്ടേഴ്സ് വീക്ക്". നിങ്ങൾ ഒരു മകളാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്കൊരു മകളുണ്ടെങ്കിൽ അവളെ നിങ്ങൾ ശ്വാസം പോലെ സ്നേഹിക്കുക എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അമിതാഭിന് ഒരു മകളും(ശ്വേത) രണ്ട് കൊച്ചുപെൺമക്കളുമുണ്ട്(നവ്യ നവേലിയും ആരാധ്യയും). à´†àµºà´•àµà´Ÿàµà´Ÿà´¿à´•àµ¾à´•àµà´•àµ തുല്യമാണ് ഒരു പെൺകുട്ടിയെന്ന്  ബോളിവുഡ്  താരം അമിതാഭ് ബച്ചൻ. ഐക്യരാഷ്ട്ര സംഘടനയിൽ പെൺകുട്ടികളുടെ അംബാസഡറായ ബച്ചൻ തന്റെ എല്ലാ ആരാധകർക്കും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും  'ഡോട്ടേഴ്സ് വീക്ക്" ആശംസകൾ നേർന്നു. 

നിങ്ങൾ നിങ്ങളുടെ മകളെ 'ബേട്ടാ" എന്ന് വിളിക്കും എന്നാൽ ഒരിക്കലും മകനെ 'ബേട്ടി" എന്ന് വിളിക്കാറില്ല. അതിനാൽ തന്നെ പെൺമക്കൾ എല്ലായ്പ്പോഴും സ്പെഷ്യലാണ്. നിങ്ങളുടെ കൊച്ച് മകൾ കുറച്ച് കാലമേ നിങ്ങളുടെ കൈ പിടിക്കൂ എന്നാൽ ഒരായുഷ്കാലം മുഴുവൻ നിങ്ങളുടെ ഹൃദയം കവരും.  പെൺമക്കളെന്നാൽ ടെൻഷന് തുല്യമല്ലെന്നും ഇന്നത്തെ ലോകത്തിൽ ഒരു പെൺകുട്ടി പത്ത് ആൺകുട്ടിക്ക് തുല്യമാണെന്നുമാണ് ബിഗ് ബി ട്വീറ്റ് ചെയ്തത്.

ഇത് പെൺകുട്ടികളുടെ ആഴ്ചയാണ് 'ഡോട്ടേഴ്സ് വീക്ക്". നിങ്ങൾ ഒരു മകളാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്കൊരു മകളുണ്ടെങ്കിൽ അവളെ നിങ്ങൾ ശ്വാസം പോലെ സ്നേഹിക്കുക എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അമിതാഭിന് ഒരു മകളും(ശ്വേത) രണ്ട് കൊച്ചുപെൺമക്കളുമുണ്ട്(നവ്യ നവേലിയും ആരാധ്യയും).

Related News