Loading ...

Home Europe

മരിച്ചത്​ 220 പേര്‍; യൂറോപ്പിനെ മുക്കിയ പ്രളയം ​മനുഷ്യനിര്‍മിതമെന്ന്​ ഗവേഷകര്‍

ലണ്ടന്‍: സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത മഴയില്‍​ നിരവധി മേഖലകള്‍ ദിവസങ്ങളോളം പ്രളയത്തില്‍ കുരുങ്ങിയത്​ യൂറോപിനുണ്ടാക്കിയ ആധി ചെറുതല്ല. ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ 220 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ചില പ്രദേശങ്ങളില്‍ വെള്ളം കൊണ്ടുപോയ പലരെയും കണ്ടെത്താന്‍ പോലുമായിട്ടില്ല. പശ്​ചിമ യൂറോപില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഒമ്പത്​ ഇരട്ടി കൂടുതലാണെന്നാണ്​ ഗവേഷകരുടെ പുതിയ വെളിപ്പെടുത്തല്‍.

മനുഷ്യ നിര്‍മിതമായ ആഗോള താപനം മഴപെയ്യുന്നതിന്‍റെ തോത്​ 19 ശതമാനം വരെ തീവ്രത കൂട്ടി. ജര്‍മനിയെയും ബെല്‍ജിയ​ത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ പ്രളയം ഇനിയും സംഭവിക്കുമെന്നതിന്‍റെ മുന്നറിയിപ്പാണെന്നും ഗവേഷകര്‍ പറയുന്നു. പലയിടത്തും ആളുകളെയുമായി വീടുകള്‍ ഒന്നാകെ ഒഴുകിപ്പോകുകയായിരുന്നു. റെയില്‍വേ ലൈനുകള്‍ തകര്‍ന്നും വൈദ്യുതി മുറിഞ്ഞും പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഒന്നുരണ്ട്​ ദിവസത്തിനിടെ ഇരച്ചെത്തിയ മഴവെള്ളമാണ്​ വന്‍പ്രളയമായി രൂപം പ്രാപിച്ചത്​.

Related News