Loading ...

Home Australia/NZ

ഡബ്ല്യുഎംസിജിയുടെ ഓണഘോഷം 26ന്

മെൽബണ്‍: വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളി കമ്യൂണിറ്റി ഇൻകോർപറേറ്റഡിന്‍റെ (WMCG) ഓണാഘോഷം ഓഗസ്റ്റ് 26ന് (ശനി) നടക്കും. വില്യംസ് ടൗണ്‍ ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ആഘോഷ പരിപാടികൾ. 

നൂറിൽ പരം കുട്ടികളും നാല്പതിൽ പരം മുതിർന്നവരും മൂന്നു മണിക്കുർ നീളുന്ന വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കും. മാവേലിയുടെ എഴുന്നുള്ളത്ത്, തിരുവാതിര, വിവിധതരം ഡാൻസുകൾ, പാട്ടുകൾ തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടുകൂടി അവസാനിക്കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാക്ടീസും ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. 

കഴിഞ്ഞ പത്തുവർഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാൻ WMCG ക്ക് കഴിഞ്ഞിട്ടുണ്ട്. കൗണ്‍സിൽ ലൈബ്രറിയോടു ചേർന്ന് ഞായറാഴ്ച ദിവസങ്ങളിൽ നടത്തുന്ന മലയാളം ക്ലാസുകൾ, ശനി, ഞായർ ദിവസങ്ങളിൽ മലയാളം എഫ്എം റേഡിയോ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പ്രവർത്തങ്ങൾ WMCG ഏറ്റെടുത്തു നടത്തുന്നു.

ആഘോഷ പരിപാടിയിലേക്ക് എല്ലാ വിന്ധം മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ വേണുഗോപാലൻ, ബിജു ഭാസ്കരൻ, പ്രദീപ്, മനോജ്, ഹാൻസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: http://www.wyndhammalayalee.org/ സന്ദർശിക്കുക.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

Related News