Loading ...

Home Europe

ബ്രിസ്റ്റോളില്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു

ബ്രിസ്റ്റോൾ • ബ്രിസ്റ്റോൾ സെന്റ് തോമസ് സിറോ മലബാർ സമുഹത്തിന്റെ ദീർഘനാളായുള്ള പ്രാർഥനയുടേയും പ്രവർത്തനത്തിന്റേയും ഫലമായി  ബ്രിസ്റ്റോളില്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. കൗൺസിൽ നിഷേധിച്ച പ്ലാനിംഗ് പെർമിഷൻ അപ്പീലിലൂടെയാണ് സ്വന്തമാക്കിയത്. à´«à´¾.പോൾ വെട്ടിക്കാട്ട്  2012ൽ ചുമതലയേറ്റശേഷം ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2013 - ൽ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം രൂപപ്പെടുകയും ഇതിന്റെ സാക്ഷാത്ക്കാരത്തിനായി  2014 ഒക്ടോബർ 30 -ാം തിയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ദേവാലയ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആരംഭിക്കുന്നതിനു മുമ്പ് , അപ്പസ്തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്ത്യൻ വടക്കേൽ പിതാവിന്റേയും നാഷനൽ കോർഡിനേറ്റർ ബഹു . തോമസ് പാറയടിയിലച്ചന്റെയും അനുവാദത്തോടെ റജിസ്ട്രർ ചെയ്ത ചാരിറ്റിയുടെ രൂപീകരണത്തിന് സാങ്കേതിക സഹായം നൽകിയത് ബർമിംഗ്ഹാം അതിരൂപതയിലെ ഡീക്കൻ ഡേവിഡ് പാമർ ആയിരുന്നു. തുടർന്ന് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച്  പ്രതിമാസ സംഭാവനകളും വിവിധ ധനശേഖരണ പരിപാടികളും വഴി ദേവാലയ നിർമ്മണത്തിനാവശ്യമായ  തുക കണ്ടെത്തി. 

ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ദേവാലയവും പാരിഷ് ഹാളും നിര്‍മ്മിക്കുന്നതിന് വേണ്ട പ്രീ പ്ലാന്നിങ് ആപ്ലിക്കേഷന്‍ അംഗീകരിച്ചതോടെ  2018ൽ  ദേവാലയത്തിന് വേണ്ട സ്ഥലം വാങ്ങി.  തുടര്‍ന്ന് 2018 ഡിസംബര്‍ 2ാം തീയതി അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്‌റ്റോള്‍ സന്ദര്‍ശനത്തില്‍ ദേവാലയത്തിന്റെ അടിസ്ഥാന ശില ആശിര്‍വാദം നടത്തി.അനുവദിക്കപ്പെട്ട പ്ലാന്‍ അനുസരിച്ച് മുകള്‍ നിലയില്‍ ദേവാലയം രൂപ കല്‍പ്പന ചെയ്തിരിക്കുന്നു.അള്‍ത്താരയോട് ചേര്‍ന്ന് നൂറു പേര്‍ക്കിരിക്കാവുന്ന ഭാഗം തിരുകര്‍മ്മങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചുകൊണ്ട് ബാക്കിഭാഗം മടക്കിമാറ്റാവുന്ന ഭിത്തികൊണ്ട് വേര്‍തിരിച്ചു സ്‌റ്റേജ് സൗകര്യങ്ങളുള്ള ഹാളായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമപ്പെടുത്തിയിരുന്നു.

താഴത്തെ നിലയില്‍ റിസപ്ഷന്‍ ഏരിയയായും കോഫി ഷോപ്പ്, ഓഫീസുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, അടുക്കള, മ്യൂസിയം, ക്ലാസ് മുറികള്‍ എന്നീ സൗകര്യങ്ങള്‍ക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ് മുറികള്‍ മടക്കി മാറ്റാവുന്ന ഭിത്തികള്‍കൊണ്ട് വേര്‍തിരിക്കുന്നതിനാല്‍ ഹാള്‍ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അറകളില്‍ സമൂഹാംഗങ്ങളുടെ മരണ ശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്ത വിധം കൊളംബേറിയം ഒരുക്കുന്നുണ്ട്.ദൈവ പരിപാലനയുടേയും ദൈവിക പദ്ധതിയുടേയും നേര്‍സാക്ഷ്യമായി ലഭിച്ച ഈ അനുവാദം കൃതജ്ഞതാപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഇതിനായി പ്രവര്‍ത്തിച്ച എല്ല കമ്മറ്റിയംഗങ്ങള്‍ക്കും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ച എല്ലാ സമൂഹാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്നതായി ഫാദര്‍ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

Related News