Loading ...

Home Australia/NZ

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിക്കുന്നു

കാന്‍‌ബെറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താല്‍കാലികമായി നിര്‍ത്തിവച്ച വിമാന സര്‍വീസ് മെയ് 14 അര്‍ദ്ധരാത്രിയോടെ പുനരാരംഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അതേസമയം, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രീ-ഫ്ലൈറ്റ് ടെസ്റ്റിങോടു കൂടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മെയ് 3ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Related News