Loading ...

Home Europe

കോവിഡിനെ അതിജീവിച്ച്‌ യൂറോപ്പ്; ഇളവുകള്‍ നല്‍കി തുടങ്ങി

കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പിടിയിലമര്‍ന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി ഇപ്പോള്‍ തുറക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്സീന്‍ നല്‍കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ . ഇംഗ്ലണ്ടില്‍ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് വൈറസി ന്റെ ഒന്നാം തരംഗത്തില്‍ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ് സ്പെയിനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെല്ലാം ദിനം പ്രതി വന്നുകൊണ്ടിരുന്നത്. ജീവനായുള്ള നിലവിളികള്‍, നിറയുന്ന ശ്മശാനങ്ങള്‍, മഹാമാരിക്ക് കീഴടങ്ങിയത് ആയിരങ്ങളാണ്. എന്നാല്‍ ഇന്ന് സ്പെയിന്‍ ആനന്ദ നൃത്തം ചവിട്ടുകയാണ്. à´’രുപാട് പേരെ മഹാമാരി കവര്‍ന്നെങ്കിലും തിരിച്ചുവരവിന്‍റെ പാതയിലാണ് രാജ്യം. സ്വാതന്ത്ര്യം എന്നാര്‍പ്പുവിളിച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം കര്‍ഫ്യൂ അവസാനിച്ചത് സ്പെയിനുകാര്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കൂട്ടായ്മകള്‍ പുനരാരംഭിച്ചെങ്കിലും സാമൂഹിക അകലവും മാസ്കും മറക്കരുതെന്ന മുന്നറിയിപ്പും രാജ്യത്ത് ഉയരുന്നുണ്ട്.

Related News