Loading ...

Home Australia/NZ

യാത്രാവിലക്ക്​ നീക്കുന്നു; മേയ്​ 15 മുതല്‍ ആസ്​ട്രേലിയന്‍ പൗരന്‍മാര്‍ക്ക്​ ഇന്ത്യയില്‍നിന്ന്​ മടങ്ങാം

ആസ്​ട്രേലിയന്‍ പൗരന്‍മാരെ ഇന്ത്യയില്‍നിന്ന്​ സ്വദേശത്തേക്ക്​ കൊണ്ടുപോകാനായി മേയ് 15 മുതല്‍ വിമാന സര്‍വിസ്​ പുനരാരംഭിക്കും. ജൂണ്‍ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാര്‍ക്ക്​ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ്​​ കരുതുന്നത്​.
ദുര്‍ബല അവസ്ഥയിലുള്ള പൗരന്‍മാര്‍ക്ക്​ മുന്‍ഗണന നല്‍കും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയില്‍നിന്ന് ഡാര്‍വിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് വടക്കന്‍ പ്രദേശത്തേക്ക് à´ˆ മാസം തന്നെ ക്രമീകരിക്കും.കോവിഡ്​ വ്യാപനം തടയുന്നതി​െന്‍റ ഭാഗമായി കഴിഞ്ഞ മാസമാണ്​ ആസ്​ട്രേലിയന്‍ പ്രസിഡന്‍റ്​ സ്​കോട്ട്​ മോറിസണ്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചത്​. à´•àµ‚ടാതെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍നിന്ന്​ ആസ്​ട്രേലിയയിലേക്ക്​ വരുന്നവര്‍ക്കെതിരെ ജയില്‍ ശിക്ഷയും കനത്ത പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയര്‍ന്നത്​.ഏകദേശം ഒമ്ബതിനായിരത്തോളം ആസ്​ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്​ കണക്ക്​. ​െഎ.പി.എല്ലില്‍ കളിക്കാനെത്തിയ ക്രിക്കറ്റ്​ താരങ്ങളും നാട്ടിലേക്ക്​ മടങ്ങാനാകാതെ വലഞ്ഞിരുന്നു. നിലവില്‍ ആസ്​ട്രേലിയന്‍ താരങ്ങള്‍ മാലദ്വീപിലാണുള്ളത്​. അവിടെനിന്നാകും നാട്ടിലേക്ക്​ മടങ്ങുക.

Related News