Loading ...

Home Europe

സുരക്ഷിതമെന്ന്​ റിപ്പോര്‍ട്ട്​; ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍

ഹേഗ്​: പ്രമുഖ യുറോപ്യന്‍ രാജ്യങ്ങള്‍ ആസ്​ട്രസെനിക്ക കോവിഡ്​ വാക്​സിന്‍റെ ഉപയോഗം പുനഃരാരംഭിക്കുന്നു. യുറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി സുരക്ഷിതമെന്ന്​ റിപ്പോര്‍ട്ട്​ നല്‍കിയതിനെ തുടര്‍ന്നാണ്​ നടപടി. വാക്​സിന്‍ ഉപയോഗിക്കുന്നവരില്‍ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയില്ലെന്ന്​ ഏജന്‍സി വ്യക്​തമാക്കി.
ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ്​ ഹെല്‍ത്ത്​ ഏജന്‍സിയും വാക്​സിന്​ അംഗീകാരം നല്‍കിയതിന്​ പിന്നാലെയാണ്​ യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയും വാക്​സിന്​ അനുമതി നല്‍കിയത്​. ജര്‍മ്മനി, ഫ്രാന്‍സ്​, സ്​പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്​, പോര്‍ച്ചുഗല്‍, ലിത്വാനിയ, ലാത്​വിയ, സ്ലോവേനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്​​ട്രസെനിക്കയുടെ വാക്​സിന്‍ ഉപയോഗിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. യുറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ്​ വ്യാപിക്കുന്നതിനിടെയാണ്​ ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്​. പല ​യുറോപ്യന്‍ രാജ്യങ്ങളും വീണ്ടും നിയന്ത്രണങ്ങളിലേക്ക്​ പോവുകയാണ്​.

Related News