Loading ...

Home Australia/NZ

മാദ്ധ്യമ നിയമങ്ങൾ കടുപ്പിച്ച്‌ ഓസ്‌ട്രേലിയ

ബ്രിസ്‌ബെയിന്‍: ഓസ്‌ട്രേലിയയിലെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന സംവിധാനം ഫേസ്ബുക്ക് നിര്‍ത്തലാക്കി. ഓസ്‌ട്രേലിയയിലെ മാദ്ധ്യമ നിയമത്തിന്റെ ഭേദഗതികളനുസരിച്ച്‌ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിന് പണം ഈടാക്കണമെന്ന നിയമഭേദഗതി മൂലമാണ് ഫേസ്ബുക്ക് നടപടി. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലി യയിലെ അവശ്യ സേവന വിഭാഗങ്ങളുടെ വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും തടയപ്പെട്ടതായാണ് വിവരം. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയുടെ വാര്‍ത്താവിതരണവകുപ്പ് എടുത്ത നയമാണ് ഫേസ്ബുക്കിന് തടസ്സമായത്. പുതിയ നിയന്ത്രണം മൂലം ഓസ്‌ട്രേലിയയില്‍ നിന്നും വാര്‍ത്തകളോ വാര്‍ത്തകളുടെ ലിങ്കുകളോ ഫേസ്ബുക്ക് വഴി പുറത്തേക്ക് നല്‍കാനാവില്ലെന്ന അവസ്ഥയാണ്. എല്ലാ സമൂഹമാദ്ധ്യമങ്ങളും വാര്‍ത്തകള്‍ പങ്കുവെയ്ക്കാന്‍ ഭരണകൂടത്തിന് നിശ്ചിത തുക നല്‍കണമെന്ന വ്യവസ്ഥയാണ് ഫേസ്ബുക്കിന് തടസ്സമായത്. ഇതിനിടെ ഓസ്‌ട്രേലിയയിലെ അഗ്നിശമന വിഭാഗം, ആരോഗ്യവകുപ്പ്, ഭൗമശാസ്ത്ര കാലാവസ്ഥാ വകുപ്പ് എന്നിവര്‍ ഓരോ നിമിഷവും നല്‍കിക്കൊണ്ടിരുന്ന സൂചനകളൊന്നും ജനങ്ങള്‍ക്ക് പങ്കുവയ്ക്കാനാകുന്നില്ല.

Related News