Loading ...

Home Europe

തീവ്രവാദ വിരുദ്ധ ബില്‍ പാസ്സാക്കി ഫ്രാന്‍സ്;ഇസ്ലാമിക തീവ്രവാദം ഒഴിവാക്കാനാണ് പുതിയ ബില്‍

Paris: ഫ്രാന്‍സ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബില്‍ (Anti - Radicalism Bill) പാസ്സാക്കി. ഫ്രാന്‍സില്‍ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് à´ˆ പുതിയ ബില്‍ പാസാക്കിയത്. പുതിയ നിയമ പ്രകാരം മുസ്ലിം പള്ളികളിലും മതപഠന കേന്ദ്രങ്ങളിലും സര്‍ക്കാരിന്റെ മേല്‍നോട്ടം കൂടുതല്‍ ശക്തമാക്കുകയും ബഹുഭാര്യത്വം, നിര്‍ബന്ധിച്ചുള്ള വിവാഹം തുടങ്ങിയ അനാചാരങ്ങള്‍ നശിപ്പിക്കാനും ഫ്രാന്‍സ് à´ˆ നിയമം ഉപയോഗിക്കും. മുസ്ലിം തീവ്രവാദത്തെ വേരോടെ നശിപ്പിക്കുക എന്നതാണ് à´ˆ നിയമത്തിന്റെ പ്രധാന ലക്ഷ്യം.തീവ്രവാദത്തിനെതിരെ  ഫ്രാന്‍സ് നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കഴിഞ്ഞ വര്ഷം ഒക്ടോബറില്‍ ഒരു അധ്യാപകന്റെ തല അറുത്തതും മറ്റ് അക്രമങ്ങള്‍ ഉണ്ടായതും മൂലമാണ് അതയാവശ്യമായി പുതിയ ബില്‍ പാസ്സാക്കിയത്. ഇത് കൂടാതെ ഫ്രഞ്ച് മൂല്യങ്ങളായ ലിംഗ സമത്വവും  മതേതരത്വവും സംരക്ഷിക്കാന്‍ à´ˆ നിയമം അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചിരുന്നു. ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ à´ˆ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും തങ്ങളെ ഗവണ്മെന്റ് അന്യായമായി ലക്ഷ്യം വെച്ച്‌ കൊണ്ടാണ് à´ˆ നിയമം പുറത്തിറിക്കിയിരിക്കുന്നതെന്നും ആരോപിച്ചു. ഫ്രാന്‍സിന് തീവ്രവാദത്തെ നേരിടാന്‍ ആവശ്യമായ നിയമങ്ങള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.



Related News