Loading ...

Home Australia/NZ

1,200 മെഗാവാട്ട്​ ശേഷി; ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണത്തിന്​ ആസ്​ട്രേലിയ

സിഡ്​നി: മനുഷ്യനിന്നോളം കേള്‍ക്കുകയോ കാണുകയോ ചെയ്​തവയെക്കാള്‍ അനേകയിരട്ടി ശേഷിയുള്ള ​വമ്ബന്‍ ബാറ്ററി നിര്‍മാണത്തിന്​ ആസ്​ട്രേലിയ. നിസ്സംശയം ലോകത്തെ ഏറ്റവും വലിയതെന്നു വിളിക്കാവുന്ന ബാറ്ററി ഒരുങ്ങുക ന്യൂസൗത്ത്​ വെയില്‍സിലെ ഹണ്ടര്‍ താഴ്​വരയിലാണ്​. ദേശീയ ​ൈവദ്യുതി ഗ്രിഡി​നായുള്ള ഉൗര്‍ജ സംരക്ഷണ പദ്ധതിയെന്നോണമാണ്​ ശതകോടികള്‍ ചെലവു വരുന്ന ഭീമന്‍ ബാറ്ററി നിര്‍മിക്കുക. 240 കോടി ഡോളറാകും നിര്‍മാണ ചെലവ്​.നിലവില്‍ ദക്ഷിണ ആസ്​ട്രേലിയയിലെ ഹോണ്‍സ്​ഡേലിലാണ്​ ലോകത്തെ ഏറ്റവും വലിിയ ബാറ്ററിയുള്ളത്​. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച അതിനെക്കാള്‍ എട്ടിരട്ടിയാകും പുതിയതി​െന്‍റ ശേഷി. സമാനമായി, ആസ്​ട്രേലിയയിലെ മറ്റിടങ്ങളിലും വമ്ബന്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്​. എല്ലാം കൂടി 2,000 മെഗാവാട്ടാകും ശേഷി. രാജ്യത്ത്​ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാണ്​ പുതിയ ബാറ്ററികള്‍ സ്​ഥാപിക്കുന്നത്​. കല്‍ക്കരി, പ്രകൃതി വാതക പ്ലാന്‍റുകള്‍ അടച്ചുപൂട്ടി പകരം പുനരുല്‍പാദക ഊര്‍ജത്തിന്​ പ്രാമുഖ്യം നല്‍കി കഴിഞ്ഞ വര്‍ഷമാണ്​ ആസ്​ട്രേലിയ ഭീമന്‍ സോളാര്‍ ബാറ്ററികള്‍ക്ക്​ രൂപം നല്‍കിയത്​. ഈ പ്ലാന്‍റുകള്‍ നിശ്​ചലമാകുന്ന ഒഴിവില്‍ പുതിയ ബാറ്ററികള്‍ കരുത്തുപകരുമെന്നാണ്​ ആസ്​ട്രേലിയന്‍ പ്രതീക്ഷ.

Related News