Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ വീണ്ടും കാട്ടുതീ പടരുന്നു; ഏഴായിരം ഹെക്ടര്‍ കത്തിനശിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു. കഴിഞ്ഞ വര്‍ഷം വന്‍ നാശനഷ്ടം വരുത്തിയ കാട്ടൂതീ അതേ ശക്തിയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപിക്കുകയാണ്. ഇതുവരെ 7000 ഹെക്ടര്‍ സ്ഥലത്താണ് തീ സംഹാര താണ്ഡവമാടുന്നത്. വൂലാരു മേഖലയിലാണ് സീസണിലെ ആദ്യത്തെ അഗ്നിബാധയുണ്ടായിരിക്കുന്നത്. അഗ്നിബാധ രൂക്ഷമായ ഗിഡ്ജ്ഗാനേപ്പ് മേഖലയിലെ ടില്‍ഡെന്‍ പാര്‍ക്കിലെ 80 ശതമാനം വസ്തുവകകളും കത്തിനശിച്ചതായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ മുഖ്യമന്ത്രി മാര്‍ക് മക്ഗോവന്‍ അറിയിച്ചു. പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിച്ചവര്‍ വെബ് സൈറ്റിലൂടെ വിവരങ്ങള്‍ തിരക്കിയാല്‍ മതിയെന്നും പ്രദേശത്തേക്ക് വരാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കാട്ടുതീ പടരാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളെ അധികൃതര്‍ വെബ് സൈറ്റ് വഴി കൃത്യമായി അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപടത്തില്‍ ഇരുണ്ട നിറത്തില്‍ അപകട മേഖലകളെ തിരിച്ചിട്ടുണ്ട്. അത്തരം മേഖലകളിലുള്ളവര്‍ എത്രയും പെട്ടന്ന് സ്ഥലം വിട്ടുപോകണമെന്നും നിര്‍ദ്ദേശമുണ്ട്. 200 അഗ്നിശമന സേനാംഗങ്ങളാണ് നിലവില്‍ പ്രദേശത്തുള്ളത്.

Related News