Loading ...

Home Europe

കോവിഡ്​ വാക്​സിന്‍: യൂറോപ്പുമായി ചര്‍ച്ചക്ക്​ തയാര്‍ -ആസ്​ട്രസെനിക

പാരിസ്​​: കോവിഡ്​ -19 വാക്​സിന്‍ വിതരണം തടസ്സപ്പെട്ടതു സംബന്ധിച്ച്‌​ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ചക്ക്​ തയാറെന്ന്​ ബ്രിട്ടീഷ്​-സ്വീഡിഷ്​ മരുന്നുകമ്ബനിയായ ആസ്​ട്രസെനിക. ചര്‍ച്ചയില്‍ നിന്ന്​ കമ്ബനി പിന്‍മാറിയതായി യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചതിനു പിന്നാലെയാണിത്​.
ഓര്‍ഡര്‍ ചെയ്​ത വാക്​സിന്‍ സമയത്ത്​ ലഭിക്കാത്തത്​ മൂലം യൂറോപ്യന്‍ യൂനിയന്‍ കമ്ബനി അധികൃതരുമായി അനിഷ്​ടം അറിയിച്ചിരുന്നു. വാക്​സിന്‍ സമയബന്ധിതമായി നല്‍കി​യില്ലെങ്കില്‍ കടുത്ത നടപടികള്‍ക്ക്​ മുതിരുമെന്നും യൂറോപ്യന്‍ യൂനിയന്‍ ഭീഷണി മുഴക്കി. ​ കമ്ബനി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു യൂറോപ്യന്‍ ആരോഗ്യ കമ്മീഷണര്‍ സ്​റ്റെല്ല കിര്യാകിദസി​െന്‍റ പ്രതികരണം. ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുമായി സഹകരിച്ചാണ്​ കമ്ബനി വാക്​സിന്‍ വികസിപ്പിച്ചത്​. യു.എസിലെ ഫൈസര്‍ കമ്ബനി ​വാക്​സിന്‍ നല്‍കുന്നത്​ വെട്ടിക്കുറച്ചതിനു പിന്നാലെയാണ്​ ആസ്​ട്രസെനികയുടെ തീരുമാനം. ഇത്​ യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ്​ പ്രതിരോധത്തെ ബാധിച്ചു. യൂറോപ്യന്‍ യൂനിയന്​ 40 കോടി വാക്​സിന്‍ ഡോസ്​ നല്‍കാനാണ്​ കഴിഞ്ഞ വര്‍ഷം കമ്ബനി ധാരണയായത്​. അതിനിടെ, സംശയകരമായ സാഹചര്യത്തില്‍ ബ്രിട്ടനിലെ മരുന്ന്​ നിര്‍മാണകമ്ബനിയില്‍ പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന്​ ആളുകളെ ഒഴിപ്പിച്ചു.

Related News