Loading ...

Home Europe

യൂറോപ്പിലെ 8 രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു

പുതിയ തരം കൊറോണ വൈറസിന്റെ വകഭേദത്തെ യൂറോപ്പിലെ എട്ട് രാജ്യങ്ങളില്‍ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ പ്രാദേശിക മേധാവികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പഴയ വൈറസുകളെപ്പോലെയല്ല, ഇവ താരതമ്യേന കുറഞ്ഞ പ്രായക്കാരില്‍ വളരെ വേഗം പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ഹാന്‍സ് ക്ലൂഗ് അറിയിച്ചു. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ശക്തമായ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ പ്രഹരശേഷി പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ഗവേഷണങ്ങള്‍ ത്വരിതമായി നടന്നു കൊണ്ടിരിക്കുകയാണെന്നും അതേസമയം തന്നെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ക്ലൂഗ് ഓര്‍മപ്പെടുത്തി. അതീവ ജാഗ്രതയോടെയാണ് ലോകാരോഗ്യ സംഘടന സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News