Loading ...

Home Europe

കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക്​ പൗ​ര​ത്വം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഫ്രാ​ന്‍​സ്

പാ​രി​സ്​: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക്​ പൗ​ര​ത്വം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഫ്രാ​ന്‍​സ്. പ്ര​തി​രോ​ധ രം​ഗ​ത്ത്​ പ​ണി​െ​യ​ടു​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍ എ​ത്ര​യും വേ​ഗം പൗ​ര​ത്വ​ത്തി​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ഫ്ര​ഞ്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.700ല​ധി​കം പേ​ര്‍​ക്ക്​ ഇ​തി​ന​കം പൗ​ര​ത്വം ന​ല്‍​കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്​​ധ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഷോ​പ്​ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കോ​വി​ഡ്​ രോ​ഗം ഏ​റ്റ​വും മാ​ര​ക​മാ​യി പ​ട​ര്‍​ന്ന ആ​ദ്യ​ത്തെ പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സു​മു​ണ്ട്.രോ​ഗി​ക​ളു​ടെ മ​ര​ണ​നി​ര​ക്കും ഗ​ണ്യ​മാ​യി കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പൗ​ര​ത്വ സം​രം​ഭം ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സാ​ധ​ര​ണ നി​ല​യി​ല്‍ ഫ്രാ​ന്‍​സി​ല്‍ അ​ഞ്ചു വ​ര്‍​ഷം സ്​​ഥി​രം താ​മ​സി​ച്ച​വ​രെ​യാ​ണ്​ പൗ​ര​ത്വ​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക. എ​ന്നാ​ല്‍, കോ​വി​ഡ്​ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ര​ണ്ടു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മ​തി​യാ​കും. 2,890 പേ​ര്‍ ഇ​തു​വ​രെ അ​പേ​ക്ഷി​ച്ചി​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News