Loading ...

Home Europe

കാ​ന​ഡ-​അ​മേ​രി​ക്ക അ​തി​ര്‍​ത്തി അ​ട​ച്ചി​ടു​ന്ന​ത് തു​ട​രും

ഒ​ട്ടാ​വ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന​ഡ-​അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കും. ജ​നു​വ​രി 21 വ​രെ അ​തി​ര്‍​ത്തി അ​ട​ച്ചി​ടാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റീ​ന്‍ ട്രൂ​ഡോ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​ര്‍​ത്തി അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം അ​മേ​രി​ക്ക​യും അം​ഗീ​ക​രി​ച്ച​താ​യി ട്രൂ​ഡോ അ​റി​യി​ച്ചു.കോ​വി​ഡി​നെ തു​ട​ര്‍​ന്നു മാ​ര്‍​ച്ച്‌ മു​ത​ല്‍ അ​തി​ര്‍​ത്തി അ​ട​ച്ചി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും അ​വ​ശ്യ സ​ര്‍​വീ​സു​ക​ളും അ​തി​ര്‍​ത്തി​യി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. കാ​ന​ഡ​യു​ടെ ഇ​റ​ക്കു​മ​തി​യു​ടെ 75ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ല്‍​നി​ന്നാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി ട്ര​ക്കു​ക​ളാ​ണ് ദി​നം​പ്ര​തി അ​തി​ര്‍​ത്തി ക​ട​ന്ന് കാ​ന​ഡ​യി​ലെ​ത്തു​ന്ന​ത്.

Related News