Loading ...

Home Europe

അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി​യാ​യ ജി​ന്‍​സി ജെ​റി​ക്ക് ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്കാ​രം

ഡ​ബ്ലി​ന്‍: അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി​ക്ക് പ​ര​മോ​ന്ന​ത​പു​ര​സ്കാ​രം. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡി​നു മ​ല​യാ​ളി​യാ​യ ജി​ന്‍​സി ജെ​റി അ​ര്‍​ഹ​യാ​യി. ഡ​ബ്ലി​ന്‍ മാ​റ്റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍​ഫെ​ക്ഷ​ന്‍ പ്രി​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് ജി​ന്‍​സി. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ പ്രോ​ജ​ക്റ്റ് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ച​ത് രാ​ജ്യ​ത്ത് മു​ഴു​വ​ന്‍ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ശ്ര​ദ്ധേ​യ​യാ​യ​ത്. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ ആ​ദ്യ​മാ​യി കോ​വി​ഡ​ട​ക്ക​മു​ള്ള ലാ​ബ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ റോ​ബോ​ട്ടി​ക്ക് പ്രോ​സ​സ് ഓ​ട്ടോ​മേ​ഷ​ന്‍ സോ​ഫ്റ്റ്വെ​യ​റി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യ​ത് ജി​ന്‍​സി​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ്. ഇ​ത് കോ​വി​ഡ് തീ​വ്ര​രോ​ഗ​വ്യാ​പ​ന​സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ വ​ന്‍​കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി. കോ​വി​ഡ് രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് മാ​റ്റ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​സ്തു​ത സോ​ഫ്റ്റു​വെ​യ​ര്‍ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​മാ​സം അ​ഞ്ഞു​റ് മ​ണി​ക്കൂ​ര്‍ വ​രെ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്തി​സ​മ​യം ലാ​ഭി​ക്കാ​നാ​യെ​ന്നു ജി​ന്‍​സി ജെ​റി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്നി​ട​മാ​ണ് മാ​റ്റ​ര്‍ ആ​ശു​പ​ത്രി. ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മു​റി​ക​ള്‍​ക്ക് പു​റ​ത്തേ​ക്ക് വൈ​റ​സ് പ​ട​രു​ന്നി​ല്ല എ​ന്ന് ഇ​വ​ര്‍ ന​ട​ത്തി​യ റി​സ​ര്‍​ച്ചി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ വാ​ര്‍​ഡി​നു പു​റ​ത്തു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടു​പി​ടി​ച്ച​ത്. ഗ​വേ​ഷ​ണ​ഫ​ലം ജേ​ര്‍​ണ​ല്‍്‌ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍​ഫെ​ക്ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. റി​സ​ര്‍​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വാ​ള്‍​സ്ട്ീ​റ്റ് ജേ​ര്‍​ണ​ലും ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ജി​ന്‍​സി​ക്കു പു​റ​മെ മ​ല​യാ​ളി​ക​ളാ​യ ജെ​സി ജോ​യി, ആ​ന്‍​സി എ​ബ്ര​ഹാം, വ​സ​ന്ത ഗോ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ രാ​ജ്യ​ത്തി​നാ​ക​മാ​നം അ​ഭി​മാ​നം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. രാ​ജ്യ​ത്തെ പ്ര​ഗ​ത്ഭ​ര​ട​ങ്ങു​ന്ന ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ച്ച​ത്.

സാ​ധാ​ര​ണ വി​പു​ല​മാ​യ ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​ര​വി​ത​ണം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍2020 പു​ര​സ്കാ​ര തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. അ​വാ​ര്‍​ഡ് വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ര്‍ സു​സ​ന്‍​ഡെം​സി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​റ്റ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ യോ​ഗം ചേ​ര്‍​ന്ന് രാ​ജ്യ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ ജി​ന്‍​സി ജെ​റി​യെ അ​നു​മോ​ദി​ച്ചു.

Related News