Loading ...

Home Australia/NZ

ന്യൂസിലന്‍ഡില്‍ നൂറുകണക്കിന് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയുന്നു

വെ​ല്ലിം​ഗ്ട​ണ്‍: പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ച​ത്തം ദ്വീ​പി​ല്‍ തി​മിം​ഗ​ല​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു ക​ര​യ്ക്ക​ടി​ഞ്ഞു. 120 ലേ​റെ തി​മിം​ഗ​ല​ങ്ങ​ളാ​ണ് ച​ത്ത​ത്. ഇ​വ​യി​ല്‍ 97 പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളും മൂ​ന്ന് ഡോ​ള്‍​ഫി​നു​ക​ളും ഉ​ള്‍​പ്പെ​ടും.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ പാ​തി ജീ​വ​ന്‍ അ​വ​ശേ​ഷി​ച്ച 28 പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ​യും മൂ​ന്ന് ഡോ​ള്‍​ഫി​നു​ക​ളെ​യും ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് ന്യൂ​സി​ല​ന്‍​ഡ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​ണെ​ങ്കി​ലും രാ​ജ്യ​ത്തു നി​ന്ന് 800 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കു​ള്ള ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​ണ് ച​ത്തം. à´’​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ലും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ലും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ച്ച​ത്.

ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്ന​തി​നാ​ലും മ​റ്റു തി​മിം​ഗ​ല​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ലും ക​ര​യി​ല്‍ ജീ​വ​ന്‍ അ​വ​ശേ​ഷി​ച്ച തി​മിം​ഗ​ല​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​വ​യെ ദ​യാ​വ​ധം ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

600 ല്‍ ​അ​ധി​കം മ​നു​ഷ്യ​ര്‍ നി​വ​സി​ക്കു​ന്ന ദ്വീ​പാ​ണ് ച​ത്തം. തി​മിം​ഗ​ല​ങ്ങ​ളും ഡോ​ള്‍​ഫി​നു​ക​ളും ച​ത്ത​ടി​യു​ന്ന മു​ന്‍​പ് പ​ല​പ്പോ​ഴും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 1918ലാ​ണ് ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​മിം​ഗ​ല​ങ്ങ​ള്‍ ച​ത്ത​ത്.

Related News