Loading ...

Home Europe

ഭീകരസംഘടനാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്;

പാരീസ്: ഫ്രാന്‍സില്‍ ഭീകരസംഘടന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. പ്രവാചക നിന്ദ ആരോപിച്ച്‌ അദ്ധ്യാപകനെ തലയറുത്തുകൊന്ന സംഭവത്തിനെ തുടര്‍ന്നാണ് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഫ്രാന്‍സ് കടുത്ത നടപടികളിലേയ്ക്ക് കടന്നിരിക്കുന്നത്. 40 സ്ഥലങ്ങളിലാണ് ഇന്നലെ രാത്രിയില്‍ മാത്രം റെയ്ഡ് നടന്നത്. പാരീസിലും പരിസരപ്രദേശത്തുമായി റെയ്ഡ് തുടരുകയാണ് .ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനാണ് ഇതു സംബന്ധിച്ച്‌ പ്രസ്താവന നടത്തിയത്. ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടുകള്‍ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഫ്രാന്‍സിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരു മിനിറ്റുപോലും വൈകില്ലെന്നും ഡാര്‍മാനിന്‍ പറഞ്ഞു.വീട്ടിലേക്കു പോകുന്ന വഴിയാണ് 47 കാരനായ പാറ്റി എന്ന അദ്ധ്യാപകനെ ഭീകരര്‍ കൊലപ്പെടുത്തിയത്. തലയറുത്ത ശേഷം കൊല്ലപ്പെട്ട അദ്ധ്യാപകന്റെ ദൃശ്യവും ഭീകരര്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ദൃക്‌സാക്ഷിയുടെ മൊഴി പുറത്തു വന്നിട്ടുണ്ട്. അബ്ദുള്‍ അനസൊറോവെന്ന ചെച്‌നിയന്‍ പൗരനാണ് അദ്ധ്യാപകനെ തലയറുത്തു കൊന്നത്.ഫ്രാന്‍സില്‍ വ്യാപകമായ പ്രതിഷേധമാണ് അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. . അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന നാല് വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കാളികളാണ്. അവരാണ് ഭീകരര്‍ക്ക് അദ്ധ്യാപകനെ കാണിച്ചുകൊടുത്തത് എന്നും പോലീസ് അറിയിച്ചു.

Related News